നെയ്റോബി: കെനിയ റിപ്പബ്ലിക്കിന്റെ ഡെപ്യൂട്ടി പ്രസിഡന്റ് റിഗതി ഗചഗുവയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം വിപുലമാക്കുന്നതിനെക്കുറിച്ചും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകള്‍ കേന്ദ്രമന്ത്രി അദ്ദേഹത്തെ അറിയിച്ചു.
നെയ്റോബി സര്‍വകലാശാലയിലും വി. മുരളീധരന് സന്ദര്‍ശനം നടത്തി. ഭാരതത്തില്‍ പഠനം പൂര്‍ത്തിയാക്കി മടങ്ങിയ വിദ്യാര്ത്ഥിസംഘവുമായി മന്ത്രി സംവദിച്ചു. സര്‍വകലാശാലയിലെ മഹാത്മാഗാന്ധി ലൈബ്രറിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി.
ടാന്‍സാനിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് വി. മുരളീധരന് കെനിയയില്‍ എത്തിയത്. ഒന്നാം ലോകമഹായുദ്ധസമയത്ത് കിഴക്കന്‍ ആഫ്രിക്കയിലെ ഭാരത സൈനികരുടെ പങ്കിനെക്കുറിച്ചുള്ള പ്രദര്‍ശനം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രവാസികളുമായും അദ്ദേഹം സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: