പുട്ടപര്‍ത്തി (ആന്ധ്രാപ്രദേശ്): ലോകത്തിന് ഭാരതം നല്കുന്ന അമൂല്യമായ സംഭാവനയാണ് ആത്മീയതയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു.
ശ്രീസത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ ലേണിങ്ങിന്റെ 42-ാമത് ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കാലാകാലങ്ങളില്‍, മഹത്തായ ആത്മീയ വ്യക്തിത്വങ്ങള്‍ പുണ്യം, കരുണ, മനുഷ്യസ്നേഹം എന്നിവയുടെ സന്ദേശം പ്രചരിപ്പിച്ചിട്ടുണ്ട്.
സത്യസായി ബാബ പുട്ടപര്‍ത്തിയെ വിശുദ്ധീകരിച്ച അത്തരത്തിലുള്ള ഒരു വ്യക്തിത്വമാണ്. ദശലക്ഷക്കണക്കിനാളുകള്‍ അദ്ദേഹത്തിന്റെ അനുഗ്രഹങ്ങളില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്, തുടര്‍ന്നും പ്രയോജനം നേടും. അത്തരം വ്യക്തികളുടെ വിദ്യാഭ്യാസം എന്ന ആശയം നമ്മുടെ മഹത്തായ പാരമ്പര്യങ്ങളെ ജീവസുറ്റതാക്കുന്നു.
ജീവിതമൂല്യങ്ങളും ധാര്‍മ്മികതയും പഠിപ്പിക്കുന്നതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: