ജന്‍ഗാവ്(തെലങ്കാന): കുടുംബാധിപത്യത്തില്‍ ബിആര്‍എസും എഐഎംഐഎമ്മും കോണ്‍ഗ്രസും 2ജി, 3ജി, 4ജി പാര്‍ട്ടികളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ബിആര്‍എസില്‍ കെസിആറും മകന് കെ.ടി. രാമറാവുവുമടങ്ങുന്ന 2 ജനറേഷന്(2ജി) രാഷ്ട്രിയമാണ്. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയില്‍ മൂന്ന് തലമുറയായി ഒരേ കുടുംബത്തിലെ ആളുകള്‍ക്കാണ് നേതൃപദവി.
കോണ്‍ഗ്രസില്‍ അത് 4 ജിയാണ്. നെഹ്റു, ഇന്ദിര, രാജീവ്, രാഹുല്‍. അമിത് ഷാ പറഞ്ഞു. തെലങ്കാനയിലെ ജന്‍ഗാവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. ജന്‍ഗാവില്‍ പോളിടെക്നിക് കോളജ് സ്ഥാപിക്കുമെന്നാണ് കെ. ചന്ദ്രശേഖര റാവു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പറഞ്ഞത്. അതു നടപ്പായില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ എംഎല്‍എ ഇവിടെ ഭൂമികൈയേറ്റവും കച്ചവടവും നടത്തുകയാണ്.
രാജ്യത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ റസാക്കര്‍മാരുടെയും നൈസാമിന്റെയും പിടിയില്‍ നിന്ന് തെലങ്കാനെയെ മോചിപ്പിച്ചതാണ്. എന്നാല്‍ ആ ദിവസം, തെലങ്കാനയുടെ വിമോചന ദിനം ആഘോഷിക്കാന്‍ ചന്ദ്രശേഖരറാവുവിന് പേടിയാണ്. ഒവൈസിയുടെ പാര്‍ട്ടിയെ പേടിച്ചാണ് ബിആര്‍എസ് വിമോചനദിനം ആഘോഷിക്കാത്തത്, അമിത് ഷാ പറഞ്ഞു.
തെലങ്കാനയെ അഴിമതിയുടെ ഹബ്ബാക്കിയത് കെസിആറാണെന്ന് വാറങ്കലിലെ റാലിയില്‍ അമിത്ഷാ കുറ്റപ്പെടുത്തി. ഈ നാടിനെ കടക്കെണിയിലേക്ക് വലിച്ചെറിഞ്ഞത് അവരുടെ നിരുത്തരവാദ ഭരണമാണ്. നിങ്ങളുടെ ഒരു വോട്ട് തെലങ്കാനയുടെ ഭാവിയെ നിര്‍ണയിക്കുമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
2014ല്‍ തെലങ്കാന രൂപം കൊള്ളുമ്പോള്‍ ഇതൊരു മിച്ച സംസ്ഥാനമായിരുന്നു. ഇന്ന് മൂന്ന് ലക്ഷം കോടിയുടെ കടമാണ് സംസ്ഥാനത്തിനുമേലുള്ളത്. ബിആര്‍എസ് എന്നതിന്റെ പൂര്‍ണരൂപം ഭ്രഷ്ടാചാര്‍ (അഴിമതി) റിഷ്വാത്ഖോരി(കൈക്കൂലി) സമിതി എന്നാണെന്ന് അമിത് ഷാ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: