ഔറംഗാബാദ്: അവധിക്കാല കോടതിയിൽ പ്രതികളെ എത്തിക്കാൻ അര മണിക്കൂർ വൈകിയ പോലീസുകാർക്ക് ശിക്ഷ നൽകി ജഡ്ജി. ഇരു പോലീസുകാരോടും പുല്ല് വെട്ടണമെന്നാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്. മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയിലെ മന്‍വാത് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു കോണ്‍സ്റ്റബിളും ഒരു ഹെഡ് ഹെഡ് കോൺസ്റ്റബിളിനുമാണ് ശിക്ഷ ലഭിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ശിക്ഷ.
മന്‍വാത് നഗരത്തില്‍ രണ്ട് പേരെ നൈറ്റ് പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച്ച അവധിയായിരുന്നതിനാൽ, അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ അവധി ദിവസം 11 മണിക്ക് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, സ്റ്റേഷനില്‍ നിന്ന് രണ്ട് പ്രതികളെയും കൊണ്ട് അര മണിക്കൂർ വൈകിയാണ് പോലീസുകാര്‍ മജിസ്ട്രേറ്റിന് മുന്നില്‍ എത്തിയത്. ഇതോടെ കുപിതനായ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പോലീസുകാർക്ക് ശിക്ഷ വിധിക്കുകയായിരുന്നു.
ശിക്ഷയിൽ നിരാശരായ കോൺസ്റ്റബിൾമാർ വിഷയം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. അതേ ദിവസത്തെ തന്നെ സ്റ്റേഷന് ഡയറിയില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പെട്ട ഉടനെ തന്നെ രണ്ട് പോലീസുകാരുടെയും മൊഴികള്‍ ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി ജുഡീഷ്യല്‍ അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പര്‍ബാനിയിലെ പോലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന യശ്വന്ത് കലെ വ്യക്തമാക്കി.
സംഭവത്തിന് സാക്ഷികളായ മറ്റ് മൂന്ന് പോലീസുകാരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: