കൊച്ചി: പെരുമ്പാവൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പേന കൊണ്ട് മുഖത്ത് കുത്തിയെന്ന് പരാതി. പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശി മുഹമ്മദ് അല്‍ സാബിത്തിനാണ് ദുരനുഭവം ഉണ്ടായത്.
വിദ്യാര്‍ത്ഥിയുടെ ഇടതു കണ്‍പോളയിലും പുരികങ്ങള്‍ക്ക് ഇടയിലുമാണ് പേന കൊണ്ടുള്ള കുത്തില്‍ മുറിവേറ്റത്. ഇതേത്തുടര്‍ന്ന് ചികിത്സ തേടി.
ആലുവ – മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ കീഴില്ലം സ്വദേശി വിമലിനെതിരെയാണ് പരാതി. കണ്ടക്ടര്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: