എറണാകുളം: കൊച്ചിയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം കിള്ളിതൊളിക്കോട്ടു കോണം സ്വദേശിനിയുടെ കുഞ്ഞിനെയാണ് നഷ്ടമായത്.
കുട്ടി മരിച്ചത് ഇന്നലെ രാത്രിയോടെയായിരുന്നു. വയറ്റിനുള്ളിൽ വച്ച് കുട്ടി മരിച്ചിട്ടും ചികിത്സ നൽകാതെ മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: