തൃശൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള വെളിച്ചെണ്ണ വിളക്ക് ഇന്ന്. വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുന്ന ഏക ഏകാദശി ചുറ്റുവിളക്ക് സപ്തമിനാളായ ഇന്ന് ഗുരുവായൂരപ്പന് മുന്നിൽ ജ്വലിക്കും. ഇന്നലെ ഷഷ്ഠി വിളക്കായിരുന്നു. ക്ഷേത്രത്തിൽ ഇതിനോടനുബന്ധിച്ച് ദീപം തെളിയിച്ചു.
ഗുരുവായൂരിലെ പുരാതന നെന്മിനി മനക്കാരുടെ വകയായാണ് സപ്തമി വെളിച്ചെണ്ണ വിളക്ക്. രാത്രി പതിനായിരത്തോളം ദീപങ്ങളിലായിരിക്കും വെളിച്ചെണ്ണത്തിരികൾ തെളിയുന്നത്. ഈ വേളയിൽ അഞ്ച് ഇടക്കകളുടെയും നാഗസ്വരങ്ങളുടെയും ഒപ്പം അകമ്പടിയായി ഗുരുവായൂരപ്പൻ എഴുന്നള്ളും.
അഷ്ടമിവിളക്കുദിവസമായ തിങ്കളാഴ്ച മുതൽ നാല് ദിവസം സമ്പൂർണ നെയ്വിളക്കാണ് തെളിയിക്കാറ്. സ്വർണക്കോല തേജസ്സിൽ ഗുരുവായൂരപ്പൻ എഴുന്നള്ളുന്നതും ഈ ദിവസം മുതലാണ്. ഗുരുവായൂരിലെ പുരാതന പുളിക്കിഴെ വാരിയത്ത് കുടുംബംവകയായാണ് അഷ്ടമിവിളക്ക് ക്ഷേത്രത്തിൽ തെളിയുന്നത്. രാത്രി വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിനാണ് വിശിഷ്ട സ്വർണക്കോലം ആനപ്പുറത്ത് ഏന്തി എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: