കണ്ണൂര്‍: ബ്രിട്ടീഷുകാര്‍ക്ക് നിര്‍മ്മിച്ചതും കാലഹരണപ്പെട്ടതുമായി 1500 ഓളം നിയമങ്ങള്‍ ഒഴിവാക്കി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ആധുനികവല്‍കരിച്ച നേതാവാണ് നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി ലീഗല്‍ സെല്‍ കോഴിക്കോട് മേഖലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ നിക്ഷേപക രാജ്യമാക്കിയത് ലേബര്‍ നിയമങ്ങളില്‍ വരുത്തിയ പരിഷ്ക്കാരങ്ങളാണ്. അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില പരുങ്ങലിലാണ് എന്ന പ്രചരണം കഥയറിയാതെ ആട്ടം കാണുന്നത് പോലെയാണ്. അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ലീഗല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ അഡ്വ. അംബികാസുതന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി. കൃഷ്ണദാസ്, ജോയിന്റ് കണ്‍വീനര്‍ അഡ്വ. ദിനേഷ്, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍. ഹരിദാസ്, ലീഗല്‍ സെല്‍ സംസ്ഥാന പ്രഭാരി അഡ്വ. മനോജ്കുമാര്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ചന്ദ്രന് ചന്ദ്രോത്ത് എന്നിവര്‍ സംസാരിച്ചു. അഡ്വ. ശ്രീകാന്ത് രവിവര്‍മ്മ സ്വാഗതവും അഡ്വ. മിലി ചന്ദ്രഹരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: