ശബരിമല: തീര്‍ത്ഥാടകര്‍ക്ക് വേണ്ട സേവനങ്ങള്‍ സജ്ജമാക്കി ആരോഗ്യവകുപ്പ്. ചികിത്സാ സേവനങ്ങള്‍ കൂടാതെ പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തി
നും പ്രാധാന്യം നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. മണ്ഡല കാലം ആരംഭിച്ചതിന് ശേഷം 1042 പേര് അലോപ്പതിയില്‍ ചികിത്സ തേടിയപ്പോള്‍ 1317 പേര് ആയുര്‍വേദ ചികിത്സയ്ക്കായി എത്തി.
ഇപ്പോള്‍ ബെംഗളൂര് സ്ഥിര താമസമുള്ള കോട്ടയം സ്വദേശിയായ മുരളി(59) എന്ന ഭക്തന് മരണപ്പെട്ടത് ഒഴികെ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തില്‍ മൂന്ന് പേര് ഉണ്ടായിരുന്നു, ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്കിയതിനുശേഷം തുടര്‍ ചികിത്സയ്ക്കായി വിട്ടു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ഡോക്ടര്‍മാരുടെ സേവനവുമാണ് സന്നിധാനത്ത് സജ്ജമാക്കിയിട്ടുള്ളത്.
സന്നിധാനത്ത് സുരക്ഷ ഒരുക്കി വനം വകുപ്പ്
ശബരിമല: സന്നിധാനത്തും പരിസരപ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കി വനം വകുപ്പ്. ഇന്നലെ വാവര് നട, ദര്‍ശന കോംപ്ലക്സിന്റെ ഭാഗങ്ങളില്‍ നിന്നും പാമ്പുകളെ പിടികൂടിയിരുന്നു. എന്നാല്‍ ഭീതി പടര്‍ത്തുന്ന സാഹചര്യങ്ങളോ സംഭവങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. പ്രധാന പോയിന്റുകളില്‍ എല്ലാം കാമറ നിരീക്ഷണം ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഡിഎഫ്ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: