മാലി: മാലദ്വീപില്‍ നിന്ന് സൈനികരെ പിന്‍വലിക്കണമെന്ന് മാലദ്വീപ് സര്‍ക്കാര്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ വിവരമുളളത്.
ഇരു രാജ്യങ്ങളും ‘പ്രായോഗിക പരിഹാരം’ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ പക്ഷം പ്രതികരിച്ചു. ഇന്ത്യന്‍ ഭൗമശാസ്ത്ര മന്ത്രി കിരണ്‍ റിജിജു പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവിനെ കണ്ടപ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചത്. മാലദ്വീപ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കിരണ്‍ റിജിജു ആണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ അദ്ദേഹം ഡോ. മുഹമ്മദ് മുയിസുവിനെ അറിയിച്ചു. മുമ്പ് സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് പങ്കെടുത്തിരുന്നത്.
ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്നും എത്രയും വേഗം മടക്കി അയയ്ക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്ന് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മുഹമ്മദ് മുയിസു വ്യക്തമാക്കിയിരുന്നു.
മാലദ്വീപിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കുന്നതിന് ഏതെങ്കിലും വിദേശ സൈനിക സാന്നിധ്യത്തില്‍ നിന്ന് മുക്തമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് മുഹമ്മദ് മുയിസു ആവര്‍ത്തിച്ചു.
45 വയസുളള മുഹമ്മദ് മുയിസു ചൈന അനുകൂലിയാണ്. മാലദ്വീപിന്റെ എട്ടാമത്തെ പ്രസിഡന്റാണ് ഇദ്ദേഹം. അയല്‍ രാജ്യത്തെ ചൈനീസ് അനുകൂലിയായ പ്രസിഡന്റിന്റെ തുടര്‍ നടപടികള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്.
‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: