വീഡിയോ ഉള്ളടക്കത്തിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ ക്രിയേറ്റർമാർ ഇത് വെളിപ്പെടുത്തണമെന്ന നിർദ്ദേശം പങ്കുവെച്ച് യൂട്യൂബ്. ഒർജിനലിന് സമാനമായ രീതിയിൽ എഐ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യൂട്യൂബിന്റെ തീരുമാനം.
വീഡിയോയുടെ ഉള്ളടക്കത്തിൽ എഐ ടൂളുകൾ ഉപയോഗിച്ചിരുന്നു എന്ന് വെളിപ്പെടുത്താത്ത ക്രിയേറ്റർമാർക്കെതിരെ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് യൂട്യൂബ് വ്യക്തമാക്കി. എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം വീഡിയോകളിൽ കണ്ടെത്തുന്ന പക്ഷം ഇത് നീക്കം ചെയ്യുകയും യൂട്യൂബ് പാർട്ണർഷിപ്പ് പ്രോഗ്രാമിൽ നിന്നും ക്രിയേറ്റർമാരെ സസ്പെൻഡ് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
യൂട്യൂബിൽ കാഴ്ചക്കാരുടെയും ക്രിയേറ്റർമാരുടെയും ഉപയോഗം മികച്ച രീതിയിൽ മെച്ചപ്പെടുത്താൻ എഐ സാങ്കേതിക വിദ്യയ്ക്കാകും. ഇതിനാൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് പുതിയ നീക്കം. അടുത്ത വർഷം ആദ്യം മുതൽ നിയമം പ്രാബല്യത്തിൽ വരും. എഐ നിർമ്മിത വീഡിയോ ആണെന്ന് വ്യക്തമാക്കുന്നതിന് പുതിയ ഓപ്ഷനുകൾ വൈകാതെ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: