തിരുവനന്തപുരം : സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളുടെ വിലവര്‍ദ്ധന നടപ്പിലാക്കുന്നത് പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.സപ്ലൈകോ സി.എം.ഡി, ഭക്ഷ്യ സെക്രട്ടറി, പ്ലാനിംഗ് ബോര്‍ഡംഗം രവി മാമ്മന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. 15 ദിവസത്തിനകം സമിതി മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.
പതിമൂന്ന് അവശ്യസാധനങ്ങള്‍ക്കാണ് സബ്സിഡിയുളളത്. ഇവയ്ക്ക് 2016ലെ വിലയാണ് ഇപ്പോഴുള്ളത്. ഇതില്‍ എത്രത്തോളം വര്‍ദ്ധന വരുത്തണമെന്ന് സമിതി പരിശോധിക്കും. 20 ശതമാനത്തിലധികം വര്‍ദ്ധന വേണമെന്നാണ് സപ്ലൈകോയുടെ ആവശ്യം.
സപ്ലൈകോയെ നിലനിറുത്താനാണ് വില വര്‍ദ്ധനവ് വരുത്തുന്നത് എന്ന് കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി പറഞ്ഞിരുന്നത്. നവകേരള സദസിന് ശേഷം വര്‍ദ്ധന നടപ്പാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
സബ്സിഡി ഇനത്തില്‍ രണ്ടിനത്തിന്റെ ടെന്‍ഡര്‍ കഴിഞ്ഞദിവസം നടന്നിരുന്നു. ബാക്കി ഇനങ്ങളില്‍ വില കൂട്ടാമെങ്കില്‍ ടെന്‍ഡറില്‍ പങ്കെടുക്കാമെന്നാണ് ഏജന്‍സികള്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: