കോഴിക്കോട് : പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചശേഷം മോഷ്ടാക്കള്‍ പണവുമായി കടന്നു കളഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ മാങ്ങാപൊയിലെ എച്ച്പിസിഎല്പെട്രോള് പമ്പിലാണ് സംഭവം.
പമ്പില്‍ തലചായ്ച്ചിരുന്ന് മയങ്ങിയ ജീവനക്കാരന്റെ കണ്ണില്‍ മൂന്ന് പേരടങ്ങുന്ന സംഘം മുളകുപൊടിയെറിയുകയായിരുന്നു. ഞെട്ടി ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ ഇയാളുടെ തലയില്‍ മുണ്ടിട്ട് മൂടി. ജീവനക്കാരന് പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ പണം തട്ടിയെടുത്ത് മൂന്നംഗ സംഘം കടന്നുകളയുകയായിരുന്നു.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം ഈ സംഭവങ്ങള്‍ക്കിടയിലും അവിടെ കിടന്നുറങ്ങുന്ന മറ്റൊരു ജീവനക്കാരനേയും കാണാം. മോഷ്ടാക്കള്‍ കടന്നുകളഞ്ഞശേഷം മറ്റ് ആക്രമണമേറ്റ ജീവനക്കാരന് വിളിക്കുമ്പോഴാണ് ഇയാള്‍ അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: