ടെല്‍ അവീവ് : ആശുപത്രികളും സ്കൂളുകളും ഹമാസ് ഭീകരര്‍ ആയുധ കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്ന ആരോപണങ്ങള്‍ക്ക് തെളിവുകള്‍ പുറത്തുവിട്ട് ഇസ്രയേല്‍ സൈന്യം. ഗാസയിലെ അല്‍ഷിഫ ആശുപത്രിയിലെ ദൃശ്യങ്ങളാണ് ഇസ്രയേല്‍ പുറത്തുവിട്ടത്. ആശുപത്രിക്കകത്തെ ഹാമാസിന്റെ ആയുധ ശേഖരവും വാര്‍ത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തു.
ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുകയാണ്. ഹമാസിന്റെ ഹൃദയമാണ് അല്‍ ഷിഫ ആശുപത്രിയെന്നാണ് ഇസ്രയേല്‍ ആരോപണം. ആശുപത്രിക്കുള്ളിലെ ഹമാസ് സംഘത്തിനോട് കീഴടങ്ങാനും ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാക്കാന്‍ ഖത്തര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 50 ബന്ദികളെ വിട്ടയക്കാനും മൂന്നുദിവസത്തെ വെടിനിര്‍ത്തലിനുമാണ് ശ്രമങ്ങള്‍ നടത്തുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയുമായുള്ള ചര്‍ച്ചക്കുശേഷമാണ് ഖത്തറിന്റെ നീക്കം.
അതേസമയം ഗാസയിലെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം അഞ്ച് ദിവസത്തേയ്ക്ക് നിര്‍ത്തിവെച്ചാല്‍ ബന്ദികളില്‍ 70 സ്ത്രീകളേയും കുട്ടികളേയും വിട്ടയയ്ക്കാമെന്ന് ഹമാസിന്റെ സായുധ സംഘമായ അല്‍ കസം ബ്രിഗേഡ്സ് ഖത്തറിനെ അറിയിച്ചു. ബന്ധികളാക്കപ്പെട്ട കുട്ടികളെ ഇരുരാജ്യങ്ങളും തമ്മില്‍ കൈമാറാനുള്ള തീരുമാനം ഇസ്രയേലും ഹമാസും പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ധാരണയായിട്ടില്ലെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: