കോട്ടയം : ക്ഷേമ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് ജീവിക്കാനായി ഭിക്ഷയാചിച്ച മറിയക്കുട്ടിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്കിയ ദേശാഭിമാനി കോടതിയില്‍ വന്ന് മാപ്പ് പറയണമെന്ന് മറിയക്കുട്ടി. ഒരു ചാനല്‍ ചര്‍ച്ചയിലാണ് മറിയക്കുട്ടി ഇക്കാര്യം ആവശ്യപ്പെട്ടത്.
നേരത്തെ മറിയക്കുട്ടിക്കെതിരെ ദേശാഭിമാനി കള്ളവാര്‍ത്ത നല്‍കിയിരുന്നു. അഞ്ച് മാസത്തെ സര്‍ക്കാര്‍ ക്ഷേമ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്നാണ് മറിയക്കുട്ടി ഭിക്ഷയാചിച്ച് ഇറങ്ങിയത്. മറിയക്കുട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും എന്ന് കണ്ടാണ് മറിയക്കുട്ടി പണക്കാരിയാണെന്നും ഇവരുടെ മകള്‍ വിദേശത്താണെന്നും ഇവര്‍ക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ മറിയക്കുട്ടി ഹൈക്കോടതിയില്‍ പോകുമെന്നറിഞ്ഞതോടെയാണ് മുഖം രക്ഷിക്കാന്‍ ദേശാഭിമാനി മാപ്പ് പറഞ്ഞത്.
എന്നാലിപ്പോള്‍ ദേശാഭിമാനി കോടതിയില്‍ വന്ന് മാപ്പ് പറയണമെന്ന പുതിയ ആവശ്യം ഉന്നയിച്ചിരിക്കുകയാണ് മറിയക്കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: