ന്യൂദല്‍ഹി: സിത്താര്‍ പഠിക്കാനുള്ള സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി ലോറന്‍സ് വോങ്ങിന്റെ ശ്രമത്തില്‍ വിജയിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.
തന്ത്രി വാദ്യത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വളരുകയും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മോദി എക്സില്‍ കുറിച്ചു. സിത്താറിനോടുള്ള താങ്കളുടെ അഭിനിവേശം വളരുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ.
May your passion for the Sitar continue to grow and inspire others. Best wishes on this melodious endeavour. India's musical history is a symphony of diversity, echoing through rhythms that have evolved over millennia. @LawrenceWongST https://t.co/fewFAquSZL
— Narendra Modi (@narendramodi) November 14, 2023
ഈ ശ്രുതിമധുരമായ ഉദ്യമത്തിന് ആശംസകള്‍. സഹസ്രാബ്ദങ്ങളായി പരിണമിച്ച താളങ്ങളിലൂടെ പ്രതിധ്വനിക്കുന്ന വൈവിധ്യത്തിന്റെ ഒരു സിംഫണിയാണ് ഇന്ത്യയുടെ സംഗീത ചരിത്രമെന്നും വോങ്ങിന്റെ പോസ്റ്റിന് മറുപടിയായി നരേന്ദ്രമോദി എക്സില്‍ പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: