തിരുവനന്തപുരം : കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള തുകയുടെ കണക്കിന് ധനമന്ത്രി കെ. ബാലഗോപാലിന്റെ മറുപടി പഴമൊഴിയെ അനുസ്മരിപ്പിക്കുന്നതാണ്. അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്നാണ് മറുപടി. ആരും ആരുടേയും അടിമയല്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന മുഖ്യമന്ത്രിയുടേയും ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റേയും പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികള്‍ക്ക് അര്‍ഹമായ വിഹിതവും പെന്ഷന് കുടിശികയും നല്‍കാത്ത കേന്ദ്ര നയം കേരളത്തെ ശ്വാസം മുട്ടിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന് കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ ധനമന്ത്രി നടത്തിയ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള തുകയുടെ കണക്കിന് ധനമന്ത്രി കെ.ബാലഗോപാലിന്റെ മറുപടി പഴമൊഴിയെ അനുസ്മരിപ്പിക്കുന്നതാണ്. അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്നാണ് മറുപടി. ആരും ആരുടേയും അടിമയല്ല. നെല്ല് സംഭരണത്തിന് കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രം 378 കോടി നല്‍കിയിട്ടുണ്ട്. ആ തുക കേരളം എന്ത് ചെയ്തു. കേന്ദ്രം താങ്ങുവില കൂട്ടിയെങ്കിലും ആ വര്‍ധിപ്പിച്ച പൈസയല്ല കേരളം നല്‍കുന്നതെന്നും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: