പ്രേരയതി, അയമാശയഃ
സര്വ്വസ്യാചേതനായ
അചേതന ചേതനോ ളപി
ഭഗവാംശ്ചാത്ര പ്രേരയതി”
(വിഷ്ണു. ഭാഷ്യം)
അചേതനവും സചേതനവുമായ സമസ്തവും ചൈതന്യമയമാക്കുന്നതു ഭഗവാന് തന്നെയാണ്. ഇതാണു പ്രേരയതി എന്നതിന്റെ ഭാവാര്‍ത്ഥം.
“യോജയതി ധര്‍മ്മാര്‍ത്ഥ
കാമമോക്ഷേ ചാസ്മദാദീനാം ബുദ്ധിം”
(ഭാരദ്വാജ. യോഗയാജ്ഞ)
നമ്മുടെ ബുദ്ധിയെ ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളുമായി യോജിപ്പിക്കുന്നു.
ചുദ് പ്രേരണേ പ്രകര്‍ഷേണ
ചോദയതി പ്രേരയതി
(സായണ. മഹീധര)
ചുദ് എന്ന ധാതു പ്രേരണ എന്ന അര്‍ത്ഥം ഉളവാക്കുന്നു. അതിനാല്‍ പ്രചോദയാത് എന്നതിന്റെ അര്‍ത്ഥം ബുദ്ധിയെ നല്ലപോലെ പ്രേരിപ്പിക്കട്ടെ എന്നാകുന്നു.
“പ്രചോദയാത് പ്രേരയത്”
(ഭാര്‍ഗവ)
പ്രചോദയാത് എന്നതിന്റെ അര്‍ത്ഥം പ്രേരണ നല്കട്ടെ എന്നാകുന്നു.
പ്രചോദയാത്പ്രകര്ഷേണ
പ്രേരയതി സകലം
കര്‍മ്മാനുഷ്ഠാന പ്രവീണാം
ദുഷ്ക്കര്‍മ്മ വിമുഖാം
ചാസ്മദ് ബുദ്ധിം കരോതി
വൃതോഃ പ്രകാശയതീത വാ
(തൈത്തീരിയ. സന്ധ്യാ ഭാഷ്യം)
നല്ലവണ്ണം നമ്മുടെ ബുദ്ധിയെ പവിത്രകര്മ്മങ്ങളിലേക്കു പ്രേരിപ്പിക്കുകയും ദുഷ്ക്കര്‍മ്മ വിമുഖമാക്കുകയും സദ്പ്രവണതകളെ പ്രകാശിപ്പിക്കുകയും ചെയ്യട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: