കൊച്ചി: 36 ലക്ഷം രൂപ വിലമതിക്കുന്ന നാല് അസംസ്കൃത സ്വര്‍ണ്ണ വളകളുമായി ഒരു വനിതാ യാത്രക്കാരിയെ തിങ്കളാഴ്ച കൊച്ചി കസ്റ്റംസ് പിടികൂടി. 640.39 ഗ്രാം ഭാരമുള്ള വളകള്‍ കോസ്മെറ്റിക്സ് ക്രീമായ നിവിയയുടെ ബോക്സിലാണ് ഇത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഒരു സ്ത്രീ അറസ്റ്റിലായിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എയര്‍ ഇന്റെലിജന്‍സ് യൂണിറ്റ് (എഐയു) ബാച്ച് നടത്തിയ പ്രൊഫൈലിങ്ങിന്റെ അടിസ്ഥാനത്തില്‍, ക്യുആര്‍ 516 വിമാനത്തില്‍ ഇറ്റലിയില്‍ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശി ജോസി എന്ന സ്ത്രീ യാത്രക്കാരിയെ ഗ്രീന്‍ ചാനലില്‍ വെച്ചാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അവരുടെ ചെക്ക്ഇന്‍ ബാഗേജ് പരിശോധിച്ചപ്പോള്‍ 640.39 ഗ്രാം ഭാരമുള്ള നാലു സ്വര്‍ണ്ണ വളകള്‍ പെട്ടികളില്‍ സമര്‍ത്ഥമായി ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒരാഴ്ച മുമ്പ് 52 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ ഗുളികകളുമായി ഒരു യാത്രക്കാരനെ കൊച്ചി കസ്റ്റംസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: