മലപ്പുറം: യൂട്യൂബറായ മുഹമ്മദ് നിഹാദ് എന്ന തൊപ്പി ഉദ്ഘാടനം ചെയ്യാനെത്തിയ കട ഉടമകൾക്കെതിരെ കേസെടുത്ത് പോലീസ്. ഗതാഗത തടസം ഉണ്ടായതിനെ തുടർന്നാണ് കേസ്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
മലപ്പുറം കോട്ടയ്ക്കൽ ഒതുക്കുങ്ങളിലെ തുണിക്കടയാണ് തൊപ്പി ഉദ്ഘാടനം ചെയ്യാനെത്തിയത്. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തൊപ്പിയെ പൊലീസ് മടക്കി അയക്കുകയായിരുന്നു. തൊപ്പിയെ കാണാൻ കൂടുതൽ പേർ എത്തിയതോടെയാണ് ഗതാഗത തടസ്സം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: