തിരുവനന്തപുരം: കണ്ണടയ്ക്കായി 30,500 രൂപ അനുവദിച്ചതിന് പിന്നാലെ പല്ല് ശരിയാക്കാന്‍ 11,290 രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍. ഇരിങ്ങാലക്കുടയിലെ സ്വകാര്യ ദന്തൽ ക്ലിനിക്കിലെ ചികിത്സാ ചെലവിനത്തിൽ 11,290 രൂപ അനുവദിക്കുന്നതായി അറിയിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കൊടുമ്പിരിക്കൊള്ളുമ്പോഴാണ് കണ്ണടയ്ക്കായി 30,500 രൂപ മന്ത്രി ഖജനാവിൽ നിന്നും എടുത്തത്. ഇത് വലിയ വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തിയിരുന്നു. നന്നായി വായിക്കുന്ന, കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്ന തനിക്ക് അത്യാവശ്യമുള്ള കണ്ണടയാണ് വാങ്ങിയതെന്നായിരുന്നു ബിന്ദു മറുപടി നല്‍കിയത്.
ഇതിനിടയിലാണ് മന്ത്രിയുടെ പല്ല് ശരിയാക്കാന്‍ 11,290 രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുത്തതായി റിപ്പോര്‍ട്ട് പുറത്ത് വന്നത്. സംസ്ഥാനത്ത് പാവങ്ങളുടെ ക്ഷേമപെൻഷൻ മൂന്ന് മാസങ്ങളായി മുടങ്ങി. കെഎസ്ആർടിസിക്ക് പെന്‍ഷനും മറ്റും കുടിശ്ശികയാണ്. പെൻഷനും ശമ്പളവും ഇല്ലാതെ പാവങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ മന്ത്രിമാര്‍ സ്വകാര്യ ചെലവുകള്‍ സര്‍ക്കാര്‍ ഖജനാവിലെ പണം കൊണ്ട് ഒരു മടിയും കൂടാതെ നടത്തുന്നതിനെതിരെ ഈ സന്ദര്‍ഭത്തില്‍ വീണ്ടും വിമര്‍ശിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: