ന്യൂദല്‍ഹി: അഞ്ചാമത് ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചര്‍ച്ചയ്ക്ക് തുടക്കം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായിയാണ് കൂടിക്കാഴ്ച നടത്തുന്നത്.
അഞ്ചാമത് ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചര്‍ച്ചയ്ക്ക് പോകുന്നതിന് മുമ്പ് ഇരു നേതാക്കളും പരസ്പരം കൈകൊടുത്ത് അഭിവാദ്യം ചെയ്തു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സെക്രട്ടറി ബ്ലിങ്കെന്‍ ഇന്നു രാവിലെ ദല്‍ഹിയിലെത്തിയിരുന്നു.
ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന് ബ്ലിങ്കന്റെ സന്ദര്‍ശനം കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
സമാധാനപരവും സുസ്ഥിരവും സമൃദ്ധവുമായ ഇന്തോപസഫിക് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്കാളിയായും ഒരു പ്രധാന ആഗോള ശക്തിയായും ഇന്ത്യയുടെ ആവിര്‍ഭാവത്തെ പിന്തുണയ്ക്കുന്നതായി യുഎസും വ്യക്തമാക്കി.
21ാം നൂറ്റാണ്ടിലെ ഏറ്റവും തന്ത്രപരവും ഫലപ്രദവുമായ ബന്ധമെന്ന് യുഎസ്-ഇന്ത്യയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ ഫാക്ട് ഷീറ്റ് വ്യക്തമാക്കുന്നു. യുഎസ് സ്റ്റേറ്റ്, ഡിഫന്‍സ് സെക്രട്ടറിമാരും ഇന്ത്യന്‍ പ്രതിനിധികളും തമ്മിലുള്ള 2+2 മന്ത്രിതല സംഭാഷണമാണ് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ആവര്‍ത്തിച്ചുള്ള സംഭാഷണ സംവിധാനമെന്ന് ഫാക്ട് ഷീറ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: