കൊച്ചി: ആലുവയില്‍ കഴിഞ്ഞ ദിവസം മകളെ കൊന്നുതള്ളിയ പിതാവിന്റെ കൊടുംക്രൂരത ഞെട്ടിപ്പിക്കുന്നതാണെന്ന് മഹിളാ ഐക്യവേദി. മതവെറി മൂത്ത ഇത്തരം വ്യക്തികള്‍ സമൂഹത്തിന് മാത്രമല്ല പിതൃത്വത്തിന് തന്നെ അപമാനമാണെന്ന് സംസ്ഥാന അധ്യക്ഷ ബിന്ദുമോഹനും ജനറല്‍ സെക്രട്ടറി ഷീജ ബിജുവും കുറ്റപ്പെടുത്തി. മതത്തിലെ അനാചാരങ്ങളായിരിക്കാം ഇത്തരം ഭ്രാന്തിന് പിന്നില്‍.
കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ഇതെല്ലാം. കേവലം 15 വയസ് പ്രായമായ മകള്‍ ഇതര മതത്തില്‍ പെട്ട ആണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരിലാണ് ക്രൂരതയ്‌ക്കിരയായത്. പെണ്‍കുട്ടികളോട് കാണിക്കുന്ന ക്രൂരതകളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. മകളുടെ ജീവനേക്കാള്‍ വലുത് മതമായിരുന്നു. ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം, നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഇവിടെ സ്ത്രീസമത്വം പറയുന്ന സ്ത്രീപക്ഷ വാദികളും പ്രണയത്തെ പൊക്കിപ്പിടിക്കുന്നവരും അവരുടെ പേറ്റന്റ് എടുത്തവരും മൗനത്തിലാണ്. മെഴുകുതിരി കത്തിക്കുന്നവരും കവിതകള്‍ വിരിയിക്കുന്നവരും അന്തിചര്‍ച്ചകളിലെ സ്ത്രീ ജേര്‍ണലിസ്റ്റുകളും കണ്ട ഭാവം നടിക്കുന്നില്ല. കേരള വനിതാ കമ്മിഷനും മിണ്ടാട്ടമില്ല. കേരള ബാലാവകാശ കമ്മീഷനും ഈ വിഷയത്തില്‍ ഇടപ്പെട്ടില്ലെന്നും മഹിളാ ഐക്യവേദി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: