ഇന്‍ഡോര്‍: പഞ്ചാബില്‍ ഭീകരവാദം സൃഷ്ടിച്ച കമല്‍നാഥിന് മുഖ്യമന്ത്രി പദത്തിനെന്ത് യോഗ്യത? ഇന്‍ഡോറില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പരിഭ്രാന്തരായി കോണ്‍ഗ്രസ്. പോസ്റ്ററിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണവും പരാതിയുമായി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍.
മധ്യപ്രദേശ് കോണ്‍ഗ്രസ് സെക്രട്ടറി രാകേഷ് സിങ് യാദവാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്‍ഡോറിലെ ബിജെപി സ്ഥാനാര്‍ത്ഥി കൈലാഷ് വിജയ് വര്‍ഗിയയും ബിജെപി നേതാവ് നരേന്ദ്ര സലുജയുമാണ് പോസ്റ്ററിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. അതേസമയം കോണ്‍ഗ്രസിനുള്ളില്‍ കമല്‍നാഥിന്റെ എതിര്‍ഗ്രൂപ്പുകാര്‍ പറ്റിച്ച പണിയാണ് പോസ്റ്ററെന്ന് ബിജെപി തിരിച്ചടിച്ചു.
മധ്യപ്രദേശ് യുവ മഞ്ച് എന്ന സംഘടനയുടെ പേരിലാണ് ഇന്‍ഡോര്‍ മണ്ഡലത്തിലെ ബഡാ ഗണപതി ഏരിയയിലാണ് കമല്‍നാഥിന്റെ ഭൂതകാലം ചര്‍ച്ചയാക്കിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിന്റേതുപോലെ നെറികെട്ട രാഷ്ട്രീയമല്ല ബിജെപിയുടേതെന്ന് നരേന്ദ്ര സലുജ പറഞ്ഞു. പോസ്റ്റര്‍ ആരൊട്ടിച്ചാലും അതില്‍ ചില സത്യങ്ങളുണ്ട്.
അതും ഞങ്ങള്‍ ജനങ്ങളോട് പറയും. 1984ലെ സിഖ് കൂട്ടിക്കൊലയില് കമല്‍നാഥിന്റെ പേര് ഉണ്ടായിരുന്നല്ലോ. ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ജനങ്ങളുടെ പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയാണ്, നാടിന്റെ വികസനം പറഞ്ഞാണ്. പോസ്റ്റര്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നെങ്കില് അവര്‍ പരിഹാരം കാണണം.
കമല്‍നാഥിനെ ഇഷ്ടമില്ലാത്തവര്‍ ആ പാര്‍ട്ടിയില്‍ത്തന്നെ ധാരാളമുണ്ട്. അവരുടെ തോന്നലുകളാകും പോസ്റ്ററിന് പിന്നില്‍. തമ്മിലടി മറച്ചുപിടിക്കാന്‍ ബിജെപിക്കെതിരെ കള്ള പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ്, കമല്‍നാഥിന്റെ പദവിയില്‍ കണ്ണുനട്ടിരിക്കുന്ന കോണ്‍ഗ്രസുകാര്‍ തന്നെയാകും പോസ്റ്ററിന് പിന്നില്‍, സലുജ പറഞ്ഞു.
പരാതിക്കാരനായി മുമ്പിലിറങ്ങി നില്ക്കുന്ന രാകേഷ് സിങ് യാദവ് നുണപ്രചാരണത്തിന്റെ ആശാനാണ്. കള്ളം പറയുന്നതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ എതിര്‍പ്പ് നേരിടുന്ന ആളാണ് അയാള്‍. ഇത് സിസിടിവിയുടെ കാലമാണ്. പോസ്റ്റര്‍ ഒട്ടിച്ച ആളുകളെയൊക്കെ വേഗത്തില്‍ കണ്ടുപിടിക്കാം, സലൂജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: