മറ്റൊരു സൗരയൂഥത്തെ കണ്ടെത്തി നാസ. ഏഴ് ഗ്രഹങ്ങളടങ്ങിയ ഗ്രഹ സംവിധാനത്തെ നാസയുടെ കെപ്ലര്‍ സ്പേസ് ടെലിസ്കോപ്പാണ് പകര്‍ത്തിയത്. കെപ്ലര്‍385 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഈ ഗ്രഹ സംവിധാനത്തില്‍ കണ്ടെത്തിയ ഏഴ് ഗ്രഹങ്ങള്‍ക്കും ഭൂമിയേക്കാള്‍ വലുപ്പമുണ്ടെന്നും നാസ വ്യക്തമാക്കുന്നു.
സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ പഠനങ്ങള്‍ നടക്കുന്നതിനിടെയാണ് നിര്‍ണായക കണ്ടെത്തല്‍. സൗരയൂഥത്തിന് പുറത്തുള്ള ഇത്തരം ഗ്രഹങ്ങളെ എക്സോപ്ലാനറ്റുകള്‍ എന്നാണ് വിളിക്കുന്നത്. കെപ്ലര്‍385 സിസ്റ്റത്തിന്റെ മധ്യഭാഗത്ത് സൂര്യനെപ്പോലെ ഒരു നക്ഷത്രമുണ്ട്.
സൗരയൂഥത്തിലെ സൂര്യനേക്കാള്‍ പത്ത് ശതമാനം വലുപ്പവും അഞ്ച് ശതമാനം ചൂടും ഇതിന് കൂടുതലാണ്. സംവിധാനത്തിലെ ഗ്രഹങ്ങള്‍ക്ക് ഭൂമിയേക്കാള്‍ വലുപ്പമുണ്ട്. പാറ നിറഞ്ഞ പ്രതലമാണ് ഇവയ്ക്ക്. പുറത്തുള്ള അഞ്ച് ഗ്രഹങ്ങള്‍ക്ക് കട്ടിയായ അന്തരീക്ഷവുമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: