ഇറച്ചിയും മീനും മുട്ടയുമൊക്ക നമ്മുടെ ആഹാരശീലങ്ങളില്‍ പതിവാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരു പോലെ കഴിയ്ക്കാവുന്ന സമീകൃതാഹാരമാണിത്. പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി6 തുടങ്ങി പല പോഷകങ്ങളും ഒത്തിണങ്ങിയ മുട്ട.
എന്നാല്‍ മുട്ട എങ്ങനെ കഴിച്ചാലാണ് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുകയെന്നത്് പലര്‍ക്കുമുള്ള സംശയമാണ്. ചിലര്‍ പറയും പച്ച മുട്ടയാണ് നല്ലതെന്ന്. എന്നാല്‍ മറ്റ് ചിലരുടെ അവകാശവാദം പുഴുങ്ങിയ മുട്ടയാണ് മെച്ചമെന്ന്. സത്യത്തില്‍ മുട്ട നല്ലത് പോലെ വേവിച്ച് വേണം കഴിക്കാന്‍. കാരണം സാല്‍മനൊല്ല എന്ന ബാക്ടീരിയ വളരാന്‍ പച്ച മുട്ട കാരണമാകും. അതുകൊണ്ട് പച്ച മുട്ട കഴിക്കാതിരിക്കുന്നതാണ് നല്ലത്.
പുഴുങ്ങിയ മുട്ടയിലുള്ള പ്രോട്ടീന്റെ അളവ് കൂടുതലാണ്. പെട്ടെന്ന് തന്നെ ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് പുഴുങ്ങിയ മുട്ടയിലെ പ്രോട്ടീനുള്ളത്. കലോറി ഏറെ കുറഞ്ഞ ഒരു ഭക്ഷണ വസ്തുവാണ് പുഴുങ്ങിയ മുട്ട. കലോറി ഏറെ കുറഞ്ഞ ഒരു ഭക്ഷണ വസ്തുവാണ് പുഴുങ്ങിയ മുട്ട. ഇതാണ് പ്രാതലിന് മുട്ട, പുഴുങ്ങിയ മുട്ട ഉള്‍പ്പെടുത്തുവാന്‍ പറയുന്നതിന്റെ കാരണം. പുഴുങ്ങിയ മുട്ട മുഴുവന്‍ കഴിച്ച് മറ്റ് കൊഴുപ്പുകള്‍ ഒഴിവാക്കിയാല്‍ യാതൊരു ദോഷവുമല്ല. തടിയും കൂടില്ല, ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാകുകകയും ചെയ്യില്ല.
മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ബി അതുപോലെ, കോലൈന്‍ എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. മുട്ട കഴിച്ചാല്‍ പെട്ടെന്ന് വയര്‍ നിറഞ്ഞതുപോലെ തോന്നുന്നതിനാല്‍ തന്നെ ഇത് തടി കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നു. പോഷകങ്ങളാല്‍ സമ്പന്നമായതിനാല്‍ തന്നെ ഇത് ഗര്‍ഭിണികള്‍ക്ക് വളരെ നല്ലതാണ്. പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും മുട്ട സഹായിക്കുന്നു. അതുപോലെ മുടി, നഖം തുടങ്ങിയവയുടെ ആരോഗ്യത്തിനും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: