കഴിഞ്ഞ നാലാം തീയതി ഗരുഡൻ സിനിമയുടെ പ്രമോഷനായി തൃശൂർ ഗിരിജ തീയേറ്ററിൽ എത്തിയപ്പോൾ റിപ്പോർട്ടർ ചാനലിലെ സൂര്യ സുജി സുരേഷ് ഗോപിയോട് ഒരു പ്രകോപനവുമില്ലാതെ തട്ടിക്കയറുകയായിരുന്നു .റിപ്പോർട്ടറോട് സുരേഷ് ഗോപി തട്ടിക്കയറി എന്ന രീതിയിൽ അന്ന് സാമൂഹിക മാധ്യമങ്ങളിൽ വാർത്തകൾ വരികയും ചെയ്തിരുന്നു .ഇതിനെ തുടർന്ന് വനിതാ മാധ്യമപ്രവർത്തകയെ പിന്തുണച്ചു കൊണ്ട് സൈബർ സഖാക്കൾ മുന്നോട്ട് വരികയും ചെയ്തിരുന്നു .സുരേഷ് ഗോപിക്ക് നേരെ വലിയ ആക്ഷേപങ്ങളും അന്നുണ്ടായി .
എന്നാൽ റിപ്പോർട്ടർ ചാനൽ മാനേജ്മന്റ് ഈ സംഭവത്തിൽ ഇടപെടുകയും വനിത മാധ്യമ പ്രവർത്തകയെ കൊച്ചിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു .വനിതാ മാധ്യമ പ്രവർത്തക കോഴിക്കോട് സംഭവത്തിൽ തന്റെ പ്രേതിഷേധം അറിയിക്കുകയാണ് എന്ന രീതിയിലാണ് സുരേഷ് ഗോപിയോട് തട്ടിക്കയറിയത് .അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്ന ഈ മാധ്യമ പ്രവർത്തകയെ മാറ്റിയ ശേഷമേ മറ്റുള്ളവരുടെ ചോദ്യത്തിന് താൻ മറുപടി നൽകു എന്ന് സുരേഷ് ഗോപി നിലപാടെടുത്തിരുന്നു .എന്നാൽ ഇവർ പിന്നോട്ട് പോകാൻ തയ്യാറായിരുന്നില്ല .
ഈ സംഭവം നടക്കുന്ന സമയത്തു റിപ്പോർട്ടർ ചാനലിന്റെ ക്യാമറമാൻ ഗിരിജ തിയറ്ററിനുള്ളിൽ വിഷ്വൽസ് ചിത്രീകരിക്കുകയായിരുന്നു ,അതായതു ക്യാമറാമാൻ പോലും സ്ഥലത്തില്ലായിരുന്ന സമയത്താണ് മാധ്യമ പ്രവർത്തക സുരേഷ് ഗോപിയോട് മനപ്പൂർവമെന്നോണം തട്ടിക്കയറിയത് .അതായതു മനപ്പൂർവമായി ഒരു സംഭവം ക്രിയേറ്റു ചെയ്യുക മാത്രമായിരുന്നു അവരുടെ ഉദ്ദേശം എന്നും അവിടെ സ്ഥലത്തുണ്ടായവരുടെ വാക്കുകളിൽ വ്യക്തം
എന്തായാലും മാനേജ്മന്റ് ഈ മാധ്യമ പ്രവർത്തകയെ കൊച്ചി ഡെസ്ക്കിലേക്കു സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കി എന്നാണ് വരുന്ന റിപ്പോട്ടുകൾ .എത്രയും പെട്ടന്ന് കൊച്ചി ഡെസ്ക്കിൽ ജോയിൻ ചെയ്യണമെന്നാണ് ഉത്തരവെന്നും റിപ്പോർട്ടുകളുണ്ട് .സുരേഷ് ഗോപി ഒരു സ്ത്രീ വിരുദ്ധനാണെന്ന തരത്തിലുള്ള ചർച്ച സമൂഹത്തിനിടയിൽ ഉണ്ടാക്കി എടുക്കാനുള്ള ശ്രെമം മാധ്യമ പ്രവർത്തകർക്കിടയിലുള്ള സിപിഎം ഫ്രാക്ഷൻ സംസ്ഥാനത്തുണ്ടെന്നുള്ളതും പറയപ്പെടുന്നു .തൃശ്ശൂരിൽ സുരേഷ്ഗോപിക്കുള്ള ജനപിന്തുണ ഇല്ലാതാക്കാൻ ഇത്തരം സംഭവങ്ങൾ വഴി സാധിക്കും എന്നും സിപിഎം കണക്ക് കൂട്ടുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: