തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്‍ ഇഡി കസ്റ്റഡിയില്‍. പൂജപ്പുരയിലെ വീ വീട്ടിലെ പരിശോധനയില്‍ കണ്ടെത്തിയ രേഖകള്‍ കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ മുതല്‍ ഇഡി സംഘം ബാങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലും പരിശോധന നടത്തുന്നുണ്ടായിരുന്നു.
കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സിപിഐ നേതാവ് എന്‍ ഭാസുരാംഗനാണ് കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്. ഭരണ സമിതി അടുത്തിടെ രാജിവച്ചിരുന്നു. ബാങ്കില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ് ഇപ്പോള്‍.
ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി പരാതി ഉയര്‍ന്നിരുന്നു.ഭാസുരാംഗന്റെ പൂജപ്പുരയിലെ മകന്റെ വീട്, കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട് മുന്‍ സെക്രട്ടറി ശാന്തകുമാരിയുടെ വീട്, പേരൂര്‍ക്കടയിലെ മുന്‍ സെക്രട്ടറിയുടെ വീട് എന്നിവിടങ്ങളിലും പരിശോധന നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: