ടെൽ അവീവ്: ഇസ്രായേൽ-പാലസ്തീൻ യുദ്ധം തുടരുന്നതിനിടെ 20 കാരിയായ ഇസ്രായേൽ അതിർത്തി പോലീസ് ഉദ്യോഗസ്ഥയെ 16-കാരനായ പാലസ്തീൻ ബാലൻ കുത്തിക്കൊലപ്പെടുത്തി. എലിഷേവ റോസ ഇഡ ലുബിൻ എന്ന സൈനികയാണ് മരിച്ചത്.
ബാലനെ ഇസ്രയേൽ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റു. ജറുസലേമിലെ പഴയ നഗരത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥയ്ക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
അടുത്തിടെ കൃത്യനിർവഹണത്തിനിടെ ഇന്ത്യൻ വംശജനായ ഇസ്രായേൽ സൈനികനും വീരമൃത്യു വരിച്ചിരുന്നു. 20-കാരനായ സ്റ്റാഫ്-സർജൻറ് ഹാലെൽ സോളമാനാണ് വീരമൃത്യു വരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: