കൊല്ലം: കടല്‍ത്തിരമാലകളില്‍ കാല് നനയ്ക്കാന്‍ നിറങ്ങുന്നവര് മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ തിരയില്‍ അകപ്പെടാന്‍ സാധ്യതയേറെ. അപകടം പതിയിരിക്കുന്ന കൊല്ലം ബീച്ചില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എഴുപതിലധികം പേരാണ്
മരിച്ചത്. നൂറുലധികം പേരെ ലൈഫ്ഗാര്‍ഡുകളും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തി.
കൊല്ലം ബീച്ചിനോട് ചേര്‍ന്നുള്ള കടലില്‍ മിക്കസ്ഥലങ്ങളിലും അപകട സാധ്യത കൂടുതലാണെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു. കടലിലേക്ക് ഇറങ്ങാതിരിക്കാനും കുളിക്കാതിരിക്കാനും വടം കെട്ടിത്തിരിച്ചിട്ടുണ്ടെങ്കിലും മുന്നറിയിപ്പ് അവഗണിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുമായി കടലില്‍ ഇറങ്ങുന്ന മുതിര്‍ന്നവര്‍ ഏറെയാണ്.
കൊല്ലം പോര്‍ട്ടിലേക്കുള്ള കപ്പല്‍ ചാലിന് സമീപത്തുള്ള തീരത്തോട് ചേര്‍ന്ന് നാല് മീറ്റര്‍ മുതല്‍ 16 മീറ്റര്‍ വരെ ആഴത്തിലുള്ള വലിയ കുഴികളാണ് കടലിലുള്ളത്. ലൈഫ് ഗാര്‍ഡുമാരുടെ കണ്ണുവെട്ടിച്ച് കടലില്‍ ഇറങ്ങുന്നവരാണ് ഭൂരിഭാഗവും അപകടത്തില്‍പെടുന്നത്. ഇത്തരക്കാരെ രക്ഷപെടുത്തുക എളുപ്പമല്ല. ലൈഫ് ഗാര്‍ഡ് ഓടിയെത്തുമ്പോഴേക്കും തിരയില്പെട്ടിട്ടുണ്ടാകും.
അപകടം കുറയ്ക്കാന്‍ 10 കോടിയുടെ പദ്ധതി
കൊല്ലം ബീച്ചിലെ അപകടം കുറയ്ക്കാന്‍ 10 കോടിയുടെ പദ്ധതി തയ്യാറാകുന്നു. തീരത്തുനിന്ന് 200മീറ്റര്‍ മാറി ബിച്ചിനു സമാന്തരമായി കടലിലെ ആഴം കുറഞ്ഞ ഭാഗത്ത് ജിയോ ട്യൂബുകള്‍ സ്ഥാപിക്കും. 200 മീറ്റര്‍ നീളത്തില്‍ ഇടയില്‍ 100 മീറ്റര്‍ സ്ഥലം ഒഴിച്ചിട്ടുകൊണ്ട് മൂന്നു ജിയോ ട്യൂബുകളാണ് സ്ഥാപിക്കുക. രണ്ടറ്റങ്ങളിലായി ചെറിയ പുലിമുട്ടുകളും ഉണ്ടാകും. ഇവിടെ തിരമാല കളുടെ ശക്തികുറച്ച് അപകടം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതോടെ ബീച്ചിന്റെ നീളം ഒരു കിലോമീറ്റര്‍ വര്‍ധിക്കും.
ജീവന് പണയം വച്ച് ലൈഫ് ഗാര്‍ഡുകള്‍
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കാലപ്പഴക്കം ചെന്ന ലൈഫ് ജാക്കറ്റുകള്‍ മാത്രമാണ് ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
ആധുനിക സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ലൈഫ് ഗാര്‍ഡുകള്‍ സ്വന്തം ജീവന് പണയം വച്ചാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നത്. മനക്കരുത്തിന്റെ പിന്‍ബലത്തിലാണ് പലപ്പോഴും ഇവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഭീഷണിയായി തെരുവ്നായ്ക്കള്‍
ബീച്ചിലെത്തുന്ന സഞ്ചാ രികള്‍ക്ക് ഭീഷണിയായി തെരുവ് നായ്ക്കള്‍. മണല്പരപ്പില് തെരുവ്നായ്ക്കള്‍ വിഹരിക്കുകയാണ്. ബീച്ചിലെത്തുന്നവര്‍ക്കു നേരെ തെരുവ്നായ്ക്കള്‍ കുരച്ചെത്തുന്നതും പതിവാണ്. സന്ദര്‍ശകര്‍ ഉപേക്ഷിക്കുന്ന ഭക്ഷ്യമാലിന്യങ്ങള്‍ തേടിയാണ് ഭൂരിഭാഗം തെരുവ്നായ്ക്കളും ബിച്ചിന്റെ പ്രദേശങ്ങളില്‍ തമ്പടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: