ടെല്‍ അവീവ് : ഗാസ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് തങ്ങള്‍ എത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബന്ധമാണ്. അതില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്നാക്കം പോകില്ലെന്നും പ്രതിരോധ മന്ത്രി അറിയിച്ചു. ഏറ്റവും വലിയ ഭീകര താവളമാണ് ഗാസ.
ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേല്‍ സൈന്യം അവരുടെ ശക്തികേന്ദ്രമായ ഗാസ സിറ്റിയില്‍ കേന്ദ്രീകരിച്ചത്. ഹമാസ് ഭീകരരുടെ താവളങ്ങളും അവര്‍ ആശയ വിനിമയം നടത്തിയിരുന്ന മുറികളും ബങ്കറുകളും തകര്‍ക്കുക എന്നതാണ് ഹമാസിന്റെ മുഖ്യലക്ഷ്യം. ഹമാസിന്റെ തുരങ്കളും മറ്റും കണ്ടെത്തുന്നതിനായി ഇസ്രയേല്‍ സൈന്യം യുദ്ധത്തിന്റെ അടുത്തഘട്ടം ആരംഭിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.
കൂടാതെ ഹമാസ് ഭീകരര്‍ ആശുപത്രികള്‍ സ്കൂളുകള്‍ എന്നിവയുടെ മറവിലും ആയുധങ്ങള്‍ സൂക്ഷിച്ച് സൈന്യത്തെ ആക്രമിക്കുകയാണ്. ഇവര്‍ ആശുപത്രികളില്‍ നിന്നും ഇസ്രയേല്‍ സൈന്യത്തിന് നേരെ ടാങ്ക് വേധ മിസൈലുകള്‍ തൊടുത്തുവിടുകയും വടക്കന്‍ ഗാസയിലെ സ്കൂളുകളില്‍ ആയുങ്ങള്‍ ഒളിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം യുദ്ധത്തില്‍ പങ്കുചേരാന്‍ ഹിസ്ബുള്ള തീരുമാനിച്ചാല്‍ അത് എക്കാലത്തേയും വലിയ മണ്ടന്‍ തീരുമാനമായിരിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഹമാസ് ബന്ദികളാക്കിയ 240 പേരെ വിട്ടയക്കുംവരെ ഗാസയിലേക്ക് ഇന്ധനവിതരണമുണ്ടാവില്ലെന്നും വെടിനിര്‍ത്തല്‍ ഉണ്ടാവില്ലെന്നും ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ നെതന്യാഹു ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: