പാട്ന: ബീഹാറിലെ 34 ശതമാനം കുടുംബങ്ങളും ദാരിദ്ര്യത്തിലെന്ന് ജാതി സെന്‍സസില്‍ കണ്ടെത്തി. ഈ കുടുംബങ്ങളുടെ ശരാശരി മാസവരുമാനം 6000 രൂപ മാത്രമാണ്. ദളിതര്‍, വനവാസികള്‍ എന്നിവര്‍ക്കിടയില്‍ മാത്രമല്ല മുന്നാക്ക ജാതിയിലും പട്ടിണി വ്യാപകമാണെന്നും സെന്‍സസില്‍ പറയുന്നു. വര്‍ഷങ്ങളായി ബീഹാര്‍ അടക്കി ഭരിക്കുന്ന നിതീഷ് കുമാറിനും മുന്‍പ് ഭരിച്ചിരുന്ന ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്കും തിരിച്ചടിയാണ് ജാതി സെന്‍സസ് കണക്കുകള്‍.
ബീഹാറില്‍ 2.97 കോടി കുടുംബങ്ങളാണ് ഉള്ളത്. ഇവയിലെ 94 ലക്ഷം കുടുംബങ്ങള്‍ ദാരിദ്ര്യത്തിലാണ്. കുടുംബങ്ങളെ പോറ്റാന്‍ 50 ലക്ഷത്തിലേറെ ബീഹാറികള്‍ സംസ്ഥാനത്തിനു പുറത്ത് ഇതര സംസ്ഥാനങ്ങളിലാണ് ജോലി ചെയ്യുന്നത്. 2.17 ലക്ഷം പേര് വിദേശങ്ങളിലാണ്. അഞ്ചര ലക്ഷത്തിലേറെ പേര് ഇതര സംസ്ഥാനങ്ങളിലാണ് പഠിക്കുന്നത്. സാക്ഷരതാ നിരക്ക് 79.70 ശതമാനമാണ്. സ്ത്രീകളാണ് കൂടുതല്‍ സാക്ഷരര്‍. ആയിരം പുരുഷന്മാര്ക്ക് 953 സ്ത്രീകള്‍ എന്നാണ് ലിംഗാനുപാതം. 2011ല്‍ ഇത് 918 സ്ത്രീകള്‍ എന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: