ലക്നൗ: ഉത്തര്‍പ്രദേശിലെ അലിഗഡിന്റെ പേര് ഹരിഗഡ് എന്ന് പുനര്‍നാമകരണം ചെയ്ത് മുനിസിപ്പല്‍ കോര്പറേഷന് ബോര്‍ഡ്. ബിജെപി മുനിസിപ്പൽ കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റ് ആണ് അലിഗഢിന്റെ പേര് മാറ്റാനുള്ള നിര്‍ദേശം നല്‍കിയത്.
മേയറുടെ നിർദ്ദേശത്തെ എല്ലാ കൗൺസിലർമാരും ഐകകണ്ഠ്യേന പിന്തുണയ്ക്കുകയായിരുന്നു. സംസ്ഥാനത്തുടനീളം ഇത്തരത്തിൽ പേരുമാറ്റം തുടരുമെന്ന് 2019-ൽ മുഖ്യമന്ത്രി ആദിത്യനാഥ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മുഗൾ സരായിയെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ് നഗർ എന്നും അലഹബാദിനെ പ്രയാഗ്രാജ് എന്നും ഫൈസാബാദിനെ അയോദ്ധ്യ എന്നും മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: