ന്യൂദല്‍ഹി: യുവാക്കളും കന്നി വോട്ടര്‍മാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനും ജനാധിപത്യത്തിന്റെ ഉത്സവം ശക്തിപ്പെടുത്താനും മിസോറാമിലെ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
റെക്കോര്‍ഡ് സംഖ്യയില്‍ വോട്ട് ചെയ്യാന്‍ മിസോറാമിലെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. യുവാക്കളോടും കന്നി വോട്ടര്‍മാരോടും അവരുടെ വോട്ടവകാശം വിനിയോഗിക്കാനും ജനാധിപത്യത്തിന്റെ ഉത്സവം ശക്തിപ്പെടുത്താനും ഞാന്‍ പ്രത്യേകമായി അഭ്യര്‍ത്ഥിക്കുന്നുവെന്ന് അദഹേം എക്സില്‍ പോസ്റ്റ് ചെയ്തു.
ഇന്ന് മിസോറാമിലും ചത്തീസ്ഗഢിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനാണ് നടക്കുക. ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് മൂന്നുവരെ തുടരും.
മിസോറാമില്‍ ആകെ 174 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മിസോറാമിലെ ചീഫ് ഇലക്ഷന് ഓഫീസറുടെ കണക്കനുസരിച്ച്, മിസോറാമിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണം 8,51,895 ആണ്. ഇതില്‍ 4,12,969 പുരുഷന്മാരും 4,38,925 സ്ത്രീകളും ഒരു ഭിന്നലിംഗ വോട്ടറുമാണുളളത്.
മിസോറാമില്‍ ആകെ 4,973 സര്‍വീസ് വോട്ടര്‍മാരാണുള്ളത്. 18-19 വയസ് പ്രായമുള്ള ആദ്യ വോട്ടര്‍മാര്‍ 50,611 ആണ്. തെരഞ്ഞെടുപ്പു ജനസംഖ്യ (ഇപി) അനുപാതം 63.27 ആണ്. ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 1276 ആണ്. അതില്‍ 525 നഗരപ്രദേശങ്ങളിലും 751 ഗ്രാമപ്രദേശങ്ങളിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: