കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ ഗെയിംസ് ഗ്രൂപ്പ് മൂന്ന് മത്സരങ്ങള്‍ കണ്ണൂരില്‍ ആരംഭിച്ചു. ജിവിഎച്ച്എസ്എസ് സ്പോര്‍ട്സ് സ്കൂളില്‍ മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ ടി.ഒ. മോഹനന് മുഖ്യാതിഥിയായി. കേരള സ്റ്റേറ്റ് സ്കൂള്‍ സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ എസ്. ഹരീഷ് ശങ്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.സി. സുധീര്‍, ജിഎച്ച്എസ്എസ് സ്പോര്‍ട്സ് പ്രിന്‍സിപ്പല്‍ കെ. സ്വപ്ന, കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല ഓഫീസര്‍ ടി.വി. അജിത, കണ്ണൂര്‍ നോര്‍ത്ത് എഇഒ ഒ.സി. പ്രസന്നകുമാരി, ജില്ലാ സ്കൂള്‍ സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദലി, സ്കൂള്‍ ഗെയിംസ് റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ കെ. പ്രകാശന് എന്നിവര്‍ സംസാരിച്ചു.
ജൂഡോ സബ് ജൂനിയര്‍ വിഭാഗം മത്സരഫലം: ഒന്ന്, രണ്ട് സ്ഥാനക്കാര്‍. സബ് ജൂനിയര്‍ ബോയ്സസ് അണ്ടര്‍ 40 കിലോ; സി.കെ. മുഹമ്മദ് ഹിഷാം മലപ്പുറം, മാത്യു വയനാട്. സബ് ജൂനിയര്‍ ഗേള്‍സ് അണ്ടര്‍ 36 കിലോ, ബി.എസ്. നില്‍ന തിരുവനന്തപുരം, നിരഞ്ജന വി. കുമാര്‍, സബ് ജൂനിയര്‍ ഗേള്‍സ് 40 കിലോ; കെ. ആര്യ പാലക്കാട്, ദേവശ്രീ. എ.എസ്. തിരുവനന്തപുരം.
സബ് ജൂനിയര്‍ ബോയ്സസ് 25 കിലോ കെ. സിദ്ധാര്‍ത്ഥ് മലപ്പുറം, ബി. ആദര്‍ശ് തിരുവനന്തപുരം. സബ് ജൂനിയര്‍ ബോയ്സസ് 30 കിലോ; പി.എസ്. അന്വിന് തൃശ്ശൂര്‍, എസ്.എസ്. മുഹമ്മദ് യാസീന്‍ തിരുവനന്തപുരം. സബ് ജൂനിയര്‍ ഗേള്‍സ് 27 കിലോ: ടി. ദേവിക തിരുവനന്തപുരം, പി.എസ്. ആദ്യ തൃശ്ശൂര്‍. സബ് ജൂനിയര്‍ ബോയ്സസ് 35 കിലോ: എം. റോജര്‍ തിരുവനന്തപുരം, ടി.സി. അതിഹിരന് തൃശ്ശൂര്‍. സബ് ജൂനിയര്‍ ഗേള്‍സ് 23 കിലോ; സി.പി. ഹരിസ്തുതി മലപ്പുറം, ജിയ ഷാജി വയനാട്. സബ് ജൂനിയര്‍ ഗേള്‍സ് 32 കിലോ കെ.ആര്. നിവേദ്യ തൃശ്ശൂര്‍, ഒ.എച്ച്. ദില്‍ന മെഹറിന് മലപ്പുറം. യോഗ, ഫെന്‍സിങ് മത്സരങ്ങള്‍ ഇന്നലെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: