ടെല്‍ അവീവ്: ഹമാസ് ഭീകരര്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തിനിടെ ഗാസ സിറ്റിയെ വളഞ്ഞതായി ഇസ്രയേല്‍ സൈന്യം. വടക്കന്‍ ഗാസ, തെക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചു. ഗാസയിലെ ജനങ്ങള്‍ക്ക് സഹായം തേടുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, വെസ്റ്റ് ബാങ്ക്, ഇറാഖ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേല്‍ വക്താവിന്റെ ഈ പ്രതികരണം.
അതേസമയം വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന അറബ് രാജ്യങ്ങള്‍ ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് തള്ളി. വെടി നിര്‍ത്തല്‍ നടപ്പാക്കിയാല്‍ അത് ഹമാസിനെ പുനസംഘടിപ്പിക്കാന്‍ മാത്രമേ സഹായിക്കൂവെന്നാണ് ബ്ലിങ്കന്‍ ഇതിന് മറുപടി പറഞ്ഞത്. കൂടാതെ ഗാസയുടെ വിവിധ മേഖലരകളില് സഹായ വിതരണം നടപ്പാക്കുന്നതിനായി പ്രത്യേക ഇടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെടുമെന്നുമാണ് ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചത്.
അതിനിടെ ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ മുഴുവന്‍ ആളുകളേയും തിരിച്ചെത്തിക്കുന്നത് വരെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ പോരാട്ടം തുടരുമെന്നും നെതന്യാഹു ആവര്‍ത്തിച്ചു. ബന്ദികളാക്കപ്പെട്ടവരെ ഇസ്രയേലിലേക്ക് തിരികെ കൊണ്ടുവരുന്നത് വരെ വെടിനിര്‍ത്തലുണ്ടാകില്ല. മറ്റൊരു ബദല്‍ മാര്‍ഗം ഇവിടെ ഉണ്ടാകാന്‍ പോകുന്നില്ലെന്നും നെതന്യാഹു പറഞ്ഞു. റാമോണ്‍ ഏയര്ഫോഴ്സ് ബേസിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: