മോനിപ്പള്ളി : ഫ്ളോറിഡയില്‍ മലയാളി നേഴ്സ് മെറിന് ജോയിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് യുഎസ് കോടതി. മോനിപ്പള്ളി ഊരാളില്‍ മരങ്ങാട്ടില്‍ ജോയ്- മേഴ്സി ദമ്പതിമാരുടെ മകളായ മെറിന് ജോയി (27) യെയാണ് ഭര്‍ത്താവ് ഫിലിപ്പ് മാത്യൂ (നെവിന്-34) കൊലപ്പെടുത്തിയത്.
പരോളില്ലാത്ത ജീവപര്യന്തം ശിക്ഷയാണ് യുഎസ് കോടതി ഫിലിപ്പിന് വിധിച്ചിട്ടുള്ളത്. യുഎസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചാല്‍ അത് മരണം വരെ അനുഭവിക്കണം. അതുകൊണ്ടുതന്നെ ഈ ശിക്ഷയെ മരണശിക്ഷയ്ക്ക് തുല്യമായാണ് കണക്കാക്കുന്നത്.
2020 ജൂലായ് 28നാണ് മെറിന് കൊല്ലപ്പെടുന്നത്. മെറിന് ജോലിനോക്കുന്ന കോറല്‍ സ്പ്രിങ്സിലെ ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍വെച്ച് ഫിലിപ്പ് മാത്യൂ മെറിനെ കുത്തിയും കാറ് കയറ്റിയും കൊലപ്പെടുത്തിയെന്നതാണ് കേസ്.
മെറിന്റെ കാര്‍ തടഞ്ഞുനിര്‍ത്തിയ ഫിലിപ്പ് 17 തവണ കുത്തി പിരിക്കേല്പ്പിച്ചു. തുടര്‍ന്ന് അവരുടെ ദേഹത്തുകൂടി കാറും ഓടിച്ചുകയറ്റി. യുഎസ് പോലീസിന്റെ പിടിയിലായ ഫിലിപ്പ് കുറ്റം ഏറ്റുപറഞ്ഞതോടെയാണ് വധശിക്ഷയില്‍ നിന്നും ഒഴിവായത്. മെറിന് കൊല്ലപ്പെടുമ്പോള്‍ ഏകമകള്‍ നോറയ്ക്ക് രണ്ടുവയസ്സാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: