തിരുവനന്തപുരം: നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിലും സിപിഎം വക കൊള്ള. വിദ്യാലയങ്ങള്‍ക്കും ലൈബ്രറികള്‍ക്കുമുള്ള എംഎല്ഫണ്ട് സിപിഎം നിയന്ത്രണത്തിലുള്ള ചിന്ത പബ്ലിക്കേഷന്‍ വഴി മാത്രം ചെലവഴിച്ചാല്‍ മതിയെന്ന് സിപിഎം നിര്‍ദേശം. ഇതുവഴി ചിന്തയ്ക്ക് കമ്മിഷനായി മാത്രം വരുന്നത് ലക്ഷങ്ങള്‍.
ഒരു നിയമസഭാ മണ്ഡലത്തിലെ വായനശാലകള്‍ക്കും സ്കൂളുകള്‍ക്കും പുസ്തകം വാങ്ങി നല്കാന് മൂന്നുലക്ഷം രൂപ വീതമാണ് എംഎല്‍എമാര്‍ക്ക് ഉള്ളത്. കഴിഞ്ഞ വര്‍ഷം വായനശാലകളോ സ്കൂളുകളോ മേളയില്‍ എത്തി വാങ്ങുന്ന പുസ്തകങ്ങളുടെ ബില്‍ നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ ഈ വര്‍ഷം എംഎല്‍എമാര്‍ ചിന്ത പബ്ലിക്കേഷനിലൂടെ മാത്രം പുസ്തകം വാങ്ങിയാല്‍ മതിയെന്നാണ് സിപിഎം നിര്‍ദേശം. ഇത് സംബന്ധിച്ച് സിപിഎം എംഎല്‍എ മാര്‍ക്ക് പാര്‍ട്ടി കത്ത് നല്കി. മാത്രമല്ല സിപിഎം അനുഭാവികളായ എഴുത്തുകാരുടെ പുസ്തകം മാത്രം എടുത്താന്‍ മതിയെന്നും നിര്‍ദേശമുണ്ട്.
സ്റ്റാളുകളില്‍ എത്തി എംഎല്‍എമാരുടെ സ്റ്റാഫ് പുസ്തകങ്ങളുടെ പേരെടുത്ത് തിരികെ പോകണം. ആ ലിസ്റ്റ് ചിന്തയ്ക്ക് കൈമാറും. പിന്നാലെ ചിന്ത പബ്ലിക്കേഷനില്‍ നിന്നും പ്രസാധകര്‍ക്ക് വിളിയെത്തും. 35 ശതമാനം വിലക്കുറവില്‍ പുസ്തകം നല്‍കണമെന്നാണ് പുസ്തകോത്സവത്തിലെ വ്യവസ്ഥ. എന്നാല്‍ അമ്പതും അറുപതും ശതമാനം വിലക്കുറവ് അനുവദിച്ചാല്‍ മാത്രമേ പുസ്തകം ചിന്ത വാങ്ങൂ. 50 ശതമാനം കുറച്ച് നല്കിയാല്പ്പോലും 100 രൂപ വിലയുള്ള ഒരു പുസ്കകത്തിന് 15 രൂപ ചിന്തയ്ക്ക് ലഭിക്കും. ഇത്തരത്തില്‍ ലക്ഷങ്ങളാണ് കമ്മിഷനായി മാത്രം ചിന്തയക്ക് ലഭിക്കുന്നത്. തുടക്കദിവസം പ്രസാധകര് എംഎല്‍എ മാരെ ബന്ധപ്പെട്ടപ്പോള്‍ പോലും പുസ്തകങ്ങള്‍ വാങ്ങിക്കഴിഞ്ഞു എന്ന മറുപടിയാണ് ലഭിച്ചത്. കൂടാതെ ഒരു എംഎല്‍എയുടെ മൂന്നുലക്ഷം രൂപയില്‍, വിരലിലെണ്ണാവുന്ന പുസ്തകം മാത്രമാണ് ചെറുകിട പ്രസാധകരില്‍ നിന്നും വാങ്ങുന്നത്. അതും ഇടത് അനുഭാവ എഴുത്തുകാരുടെ മാത്രം. വന്‍കിട പ്രസാധകരെ പിണക്കാതിരിക്കാന്‍ അവരില്‍ നിന്നും പുസ്തകം എടുക്കും. ശേഷിക്കുന്നതെല്ലാം ചിന്തയുടെയും ദേശാഭിമാനിയുടെയും പുസ്തകങ്ങളാണ് വാങ്ങുന്നത്.
പ്രധാന പ്രസാധകരെയെല്ലാം നിയസഭയുടെ ഇടത് വശത്തും ചെറുകിട പ്രസാധകരെ വലത് വശത്തുമായാണ് സജ്ജീകരിച്ചിരിച്ചിരിക്കുന്നത്. അതിനാല്‍തന്നെ ചെറുകിട പ്രസാധകരുടെ സ്റ്റാളുകളില്‍ വില്പനപോലും നടക്കുന്നില്ല. പതിനായിരത്തോളം രൂപയാണ് ഒരു ചെറിയ സ്റ്റാളിന്റെ വാടക. കൂടാതെ സ്റ്റാളില്‍ ഇരിക്കുന്നവരുടെ താമസമടക്കമുള്ള ചെലവ് വേറെയും. ഇതുപോലും വിറ്റുവരവിലൂടെ ലഭിക്കാത്ത അവസ്ഥയാണ്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം 3.5 കോടിയുടെ പുസ്തകങ്ങളാണ് വിറ്റുപോയത്. വിറ്റ പുസ്തകങ്ങളുടെ പണം ഇതുവരെയും ചെറുകിട പ്രസാധകര്‍ക്ക് ലഭിച്ചിട്ടില്ല. ഈ വര്‍ഷവും എംഎല്‍എ ഫണ്ടില്‍ നിന്നും പുസ്തകങ്ങള്‍ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് 150 ല്‍ അധികം ചെറുകിട പ്രസാധകര് എത്തിയത്. ചിന്തയ്ക്ക് വേണ്ടി എംഎല്‍എമാരുടെ ഫണ്ട് മാറ്റിയതോടെ ആ പ്രതീക്ഷയും അസ്തമിച്ച നിലയിലാണ് പ്രസാധകര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: