ആലപ്പുഴ: പാലസ്തീന് ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ ജമാഅത്തെ ഇസ്ലാമി, കൊച്ചുകുട്ടികളെ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നു. കഴിഞ്ഞ ദിവസം ജമാ അത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി അമ്പലപ്പുഴ വളഞ്ഞവഴി ജങ്ഷനില്‍ സംഘടിപ്പിച്ച ‘ഗാസ മുനമ്പ് പ്രതിഷേധ ചത്വരത്തി’ല്‍ കേവലം രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞിനെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയും, അവിടെ കൂടിയിരുന്നവര്‍ അതേറ്റു വിളിക്കുകയും ആയിരുന്നു. ഇസ്രായേലിന് എതിരെയും പാലസ്തീന് അനുകൂലമായുമാണ് മുദ്രാവാക്യം വിളിച്ചത്. കൊച്ചുകുട്ടികളുടെയും സ്ത്രീകളുടെയും മനസുകളില്‍ വിദ്വേഷം കുത്തിവയ്ക്കുവാന്‍ ആസൂത്രിത ശ്രമങ്ങള്‍ ജമാ അത്തെ ഇസ്ലാമി നടത്തുന്നതിന്റെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇസ്രായേല്‍-പാലസ്തീന് സംഘര്‍ഷം ജമാ അത്തെ ഇസ്ലാമിയും പോഷക സംഘടനകളും തങ്ങളുടെ തീവ്ര ആശയപ്രചാരണത്തിന് ഉപയോഗിക്കുകയാണ്. പോപ്പുലര്‍ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് എസ്ഡിപിഐയുടെ പരിപാടികള്‍ ദുര്‍ബലമായ സാഹചര്യത്തില്‍ കളം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ആസൂത്രിതമായി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് പോപ്പുലര്‍ഫ്രണ്ട് പരിപാടിയില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യമാക്കി കൊച്ചുകുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് നാടിനെ നടുക്കിയിരുന്നു.
‘അരിയും മലരും കുന്തിരിക്കവും വാങ്ങിവച്ചോളൂ. നിന്റെയൊക്കെ കാലന്മാര് വരുന്നുണ്ട്’ എന്ന വിദ്വേഷജനകമായ മുദ്രാവാക്യം പത്ത് വയസ്സായ ഒരു ബാലനാണ് പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ അത്യുച്ചത്തില്‍ മുഴക്കിയത്. മറ്റൊരാളുടെ തോളിലേറിയായിരുന്നു കുട്ടിയുടെ മുദ്രാവാക്യം വിളി. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടും, ആദ്യം നടപടി എടുക്കാന്‍ പോലീസ് തയാറായില്ല. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടതോടെയാണ് കേസ് എടുക്കാന്‍ നിര്‍ബന്ധിതരായത്. എന്നാല്‍ കുട്ടിക്ക് മുദ്രാവാക്യം തയാറാക്കി കൊടുത്തത് ആരാണെന്ന് കണ്ടെത്താന്‍ പോലീസ് തയാറായില്ല
തീവ്രമുസ്ലിം സംഘടനകള്‍ കുട്ടികള്‍ക്കായി വിവിധ സംഘടനകള്‍ രൂപീകരിച്ച് അവരില്‍ ഇതരമത വിദ്വേഷം കുത്തിവയ്ക്കുകയാണ്. ഇതിന്റെ പ്രതിഫലനങ്ങളാണ് അന്ന് ആലപ്പുഴയിലും, ഇപ്പോള്‍ വളഞ്ഞവഴിയിലും കണ്ടത്. പാലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ പൊതുജന പിന്തുണ ലഭിക്കുന്നതിനും, തങ്ങളുടെ കൊടും വര്‍ഗീയത മറച്ചുപിടിക്കാനും ഇതര മതസ്ഥരെയും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും പങ്കെടുപ്പിക്കുക എന്നതാണ് ജമാ അത്തെ ഇസ്ലാമിയുടെ പതിവു രീതി.
വളഞ്ഞവഴിയില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരനാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി, മുസ്ലിം ലീഗ് നേതാവ് എ.എം. നസീര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: