തിരുവനന്തപുരം: കേരളീയം കഴിഞ്ഞ് തൊട്ട് പിന്നാലെ വരുന്ന നവകേരളസദസ്സ് എന്ന മന്ത്രിമാര്‍ നിയമസഭാമണ്ഡലങ്ങള്‍ സന്ദര്‍ശിക്കുന്ന പരിപാടിക്ക് പിരിവും സ്പോണ്‍സര്‍ഷിപ്പുമായി ലക്ഷങ്ങള്‍ പിരിക്കേണ്ട ആശങ്കയോടെ ഉദ്യോഗസ്ഥര്‍. പിണറായി മന്ത്രിസഭയുടെ കേരള പര്യടനമാണ്. നവകേരള സദസ്സ് എന്ന പേരിലറിയപ്പെടുന്നത്. നവമ്പര്‍ 18നാണ് മുഖ്യമന്ത്രിയും സംഘവും 140 നിയമസഭാ മണ്ഡലങ്ങളിലും എത്തുന്ന നവകേരളസദസ്സ് പരിപാടി.
ഓരോ സദസ്സിനും പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട്, ട്രാന്സ്പോര്ട്ടേഷന് എന്നിവയായി 20 ലക്ഷം രൂപ ചെലവുണ്ട്. ഇത് പിരിവും സ്പോൺസർഷിപ്പുമായി ഉദ്യോഗസ്ഥരെക്കൊണ്ട് പിരിച്ചെടുക്കാനാണ് ലക്ഷ്യം. ഉദ്യോഗസ്ഥർ കൈനീട്ടി നടക്കേണ്ടി വരുമെന്ന് ചുരുക്കം.
20 ലക്ഷത്തില്‍ അഞ്ച് ലക്ഷം രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സമാഹരിക്കും. ബാക്കി 15 ലക്ഷം രൂപ സ്പോണ്‍സര്‍ഷിപ്പ് വഴി കണ്ടെത്തണം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കണ്‍വീനറായ സമിതിയാണ് ഇത് പിരിച്ചെടുക്കേണ്ടത്. ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പിലെ ജില്ലാ തല ഉദ്യോഗസ്ഥരായിരിക്കും പരിപാടിയുടെ സംഘാടക സമിതി കണ്‍വീനര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: