ദേവപദം ദിവ്യത്വത്തെ സൂചിപ്പിക്കാനാണ് പ്രയോഗിക്കുന്നത്. ദൈവീക ശക്തിക്കാണ് ദേവന് എന്നു പറയുന്നത്. ഇതേപ്പറ്റി താഴെ കൊടുത്തിരിക്കുന്ന ചില പ്രമാണങ്ങള്‍ നോക്കാം.
“സര്വദ്യോതനാത്മകാളഖണ്ഡ ചിദേകരസം”.
(ശങ്കരഭാഷ്യം)
സര്വ്വപ്രകാശകം, അഖണ്ഡം, ചൈതന്യം, ഏകരസം ഇവയെല്ലാം ദേവനാമങ്ങളാണ്.
സര്വഭൂതേഷ്വാത്മതയാ ദ്യോതയതേ
സ്തൂപതേ സ്തുതയേഃ
സര്‍വത്ര ഗച്ഛന്തി തസ്മാദ് ദേവഃ”
(ശബ്ദകല്പദ്രുമം)
സമസ്ത പ്രാണികളെയും ആത്മരൂപത്താല് പ്രകാശിപ്പിക്കുന്നു. സ്തോത്രങ്ങളാല്‍ സ്തുതിക്കപ്പെടുന്നു. സര്‍വത്ര വ്യാപിച്ചിരിക്കുന്നു. അതിനാല്‍ ദേവന് എന്നു പറയപ്പെടുന്നു.
ഏകോ ദേവഃ സര്‍വഭൂതേഷു ഗുഢഃ
സര്‍വവ്യാപി സര്വഭൂതാന്തരാത്മാ
കര്മ്മാദ്ധ്യക്ഷഃ സര്‍വഭൂതാധിവാസഃ
സാക്ഷീ ചേതാ കേവലോ
നിര്‍ഗുണശ്ച”
(ശ്വേതാശ്വതരഃ)
ഒരേ ദേവന് തന്നെയാണ് സകല പ്രാണികളിലും സര്‍വവ്യാപിയായി സ്ഥിതി ചെയ്യുന്ന ആത്മാവ്. അത് കര്‍മ്മങ്ങളുടെ സ്വാമിയും, സമസ്ത കര്‍മ്മങ്ങളുടെ നിവാസകേന്ദ്രവും, സാക്ഷിയും, സകലതിനും ചൈത
ന്യം പകരുന്നതും, അനന്യവും നിര്‍ഗുണവും ആകുന്നു.
സര്വദ്യോതാത്മകേ ആത്മനി പരമേശ്വര’
(മഹീധര)
സകല പ്രകാശങ്ങളിലും, ആത്മാവിലും, ദേവന്മാരിലും, പരമേശ്വരനിലും ദേവപദം പ്രയോഗിക്കപ്പെടുന്നു.
ദീപ്യതേ ക്രീഡതേ യസ്മാദ്രോചതേ
ദ്യോതതേ ദിവി തസ്മാദ് ദേവ ഇതി
പ്രോക്തഃ സ്തൂയതേ സര്വദേവതൈഃ
യാതൊരു കാരണത്താല്‍ സ്വര്‍ഗത്തില്‍ ക്രീഡിക്കുകയും, പ്രകാശിക്കുകയും ദേവന്മാര് സ്തുതിക്കുകയും ചെയ്യുന്നുവോ, അക്കാരണത്താല്‍ ദേവന് എന്നു പറയപ്പെടുന്നു.
“ദേവോ ദാനാദ്വാ ദീപനാദ്വാ
ദ്യുസ്ഥാനേ ഭവതി വാ”
ദാനത്തിലും, പ്രകാശത്തിലും, സ്വര്‍ഗത്തിലും ദേവപദം പ്രയോഗിക്കപ്പെടുന്നു.
“രജ്വാകാരാദ് ദീവ്യതി,
പ്രകാശയതീതി ദേവഃ
ധ്യാതൃഹൃദയാരവിന്ദമദ്ധ്യേ
ക്രീഡതി ഇതി ദേവഃ
ദീവ്യതി നന്ദയതീതി ദേവഃ
അഖണ്ഡാനന്ദൈക രസ ഇത്യര്‍ത്ഥം
(സന്ധ്യാഭാഷ്യം)
യാതൊന്നാണോ സ്വര്‍ഗ്ഗത്തില്‍ കയറിന്റെ ആകൃതിയില്‍ പ്രകാശം പരത്തുന്നത്, അത് ദേവനാകുന്നു. ധ്യാനിക്കുന്നവരുടെ ഹൃദയകമലത്തില്‍ യാതൊന്നാണോ കളിയാടുന്നത്, അതു ദേവനാകുന്നു. അഥവാ യാതൊന്നാണോ അവര്‍ക്കു ആനന്ദം പ്രദാനം ചെയ്യുന്നത്, അതു ദേവനാകുന്നു. ഭക്തന്മാരെ ആനന്ദിപ്പിക്കുന്നതിനാല് അഖണ്ഡാനന്ദ ഏകരസമാകുന്നു.
(പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യയുടെ ‘ഗായത്രി മന്ത്രാര്‍ത്ഥം’ എന്ന പുസ്തകത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: