രാജ്നന്ദ്ഗാവ്: ഛത്തീസ്ഗഡ് സമ്പത്ത് കൊണ്ട് ലോകത്തെ സമ്പന്നമായ പ്രദേശങ്ങളിലൊന്നാണെന്നും എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് മുഴുവന്‍ നശിപ്പിച്ചെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
രാജ്യത്തെ പ്രശ്നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ തീവ്രവാദവും അഴിമതിയും വര്‍ധിച്ചു. ഭൂപേഷ് ബാഗേല്‍ സര്‍ക്കാരും ഇതേ പാത പിന്തുടരുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ സര്‍ക്കാര്‍ അഴിമതി നടത്തി. ഇതില്‍ ചാണകവും മദ്യവും കല്‍ക്കരി കുംഭകോണവുമുണ്ട്, ഛത്തീസ്ഗഡില്‍ വിവിധ തെരഞ്ഞെടുപ്പു റാലികളില്‍ സംസാരിക്കവെ യോഗി പറഞ്ഞു.
ഛത്തീസ്ഗഡില്‍ കേന്ദ്രസര്‍ക്കാരിന്റെ പണം അഴിമതിയില്‍ നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന് അഴിമതിക്കാരോട് മൃദുസമീപനമാണ്. ബിഹാറില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പങ്കാളി കാലിത്തീറ്റ കുംഭകോണം നടത്തിയെന്നും ഛത്തീസ്ഗഡില്‍ ചാണക കുംഭകോണം നടത്തിയെന്നും യോഗി പറഞ്ഞു.
മാഫിയ ഭരണമാണ് ഇവിടെ നടക്കുന്നത്. യുപിയില്‍ മാഫിയകള്‍ക്കും ക്രിമിനല്‍ പ്രവണതയുള്ള ആളുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്, യോഗി പറഞ്ഞു. ഭൂപേഷ് സര്‍ക്കാര്‍ രാമഭക്തര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി. വികസനത്തില്‍ ആരോടും വിവേചനം കാണിക്കാത്ത രാമന്റെ ദൃഢനിശ്ചയം പോലെയാണ് പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയം. ഛത്തീസ്ഗഡില്‍ ബിജെപി ആവശ്യമാണെന്നും അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: