തൃശൂർ: യുവതിയെ കത്തി കാണിച്ച് ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവർന്നതായി പരാതി. പെരിഞ്ഞനം കുറ്റിലക്കടവിലാണ് സംഭവം. ഇന്നലെ രാത്രിയോടെയായിരുന്നു കവർച്ച. ശോഭന പുരുഷോത്തമന്റെ വീട്ടിൽ നിന്നുമാണ് മാല കവർന്നത്.
ശോഭനയുടെ മകൾ പ്രീജുവിന്റെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ശോഭനയും പ്രീജുവിന്റെ മകനും വീടിന്റെ ഗേറ്റ് അടയ്ക്കാൻ പോയ വേളയിലായിരുന്നു സംഭവം. പതുങ്ങി നിന്ന മോഷ്ടാവ് വീട്ടിൽ കയറി യുവതിയെ ഭയപ്പെടുത്തി മാല പൊട്ടിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കത്തി വീട്ടിൽ ഉപേക്ഷിച്ചാണ് കള്ളൻ കടന്നു കളഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: