ന്യൂദല്‍ഹി : മഹാദേവ് ബുക്ക് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. അധികാരത്തിലിരിക്കെ വാതുവെപ്പ് നടത്തുന്ന കളി ഛത്തീസ്ഗഢ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുഖമായി മാറിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി പണം നല്കാന് തന്നോട് ആവശ്യപ്പെട്ടിരുന്നതായി ഈ കേസില്‍ അറസ്റ്റിലായ പ്രതി അസിം ദാസ് സമ്മതിച്ചതായി സമൃതി ഇറാനി പറഞ്ഞു. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാക്കള്‍ അസിം ദാസില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മഹാദേവ് വാതുവെപ്പ് ആപ്പ് പ്രൊമോട്ടര്‍മാര്‍ 508 കോടി രൂപ ബാഗേലിന് നല്‍കിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. മഹാദേവ് ബുക്ക് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിനെതിരെയുളള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഏജന്‍സി അന്വേഷിക്കുകയാണ്.
അതേസമയം ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ സത്പേരിന് കോട്ടം വരുത്താനുള്ള ശ്രമമാണെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: