തിരുവനന്തപുരം: കെപിസിസി വിലക്ക് ലംഘിച്ച് പാലസ്തീന് ഐക്യദാര്‍ഢ്യറാലി സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാവ്ആര്യാടന് ഷൗക്കത്തിനെതിരെ സ്വീകരിക്കേണ്ട നടപടിയില്‍ തീരുമാനം കെ പി സി സി അച്ചടക്ക സമിതിക്ക് വിട്ടു. വിഷയത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമുണ്ടാകും.
ഒരാഴ്ച പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനു ആര്യാടന് ഷൗക്കത്തിനു പാര്‍ട്ടി വിലക്കേര്‍പ്പെടുത്തി. ആര്യാടന് ഷൗക്കത്ത് നടത്തിയത് പാര്‍ട്ടിയോടുളള പരസ്യ വെല്ലുവിളിയാണെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്.
എന്നാല്‍ പാലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നായിരുന്നു ആര്യാടന് ഷൗക്കത്തിന്റെ വിശദീകരണം. ആര്യാടന് ഫൗണ്ടേഷന്റെ പരിപാടിയില്‍ പാര്‍ട്ടി വിരുദ്ധത എന്താണെന്നും അദ്ദേഹം ചോദിക്കുന്നു.
കെപിസിസി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചില നേതാക്കള്‍ പിന്മാറിയെങ്കിലും സാമുദായിക നേതാക്കള്‍ ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: