മുംബയ് : ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി കെഎല്‍ രാഹുലിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) നിയമിച്ചു. ഹാര്‍ദിക് പാണ്ഡ്യക്ക് കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണിത്.
ലോകകപ്പിലെ ഇനിയുളള മത്സരങ്ങള്‍ പാണ്ഡ്യയ്ക്ക് നഷ്ടമാകും. പാണ്ഡ്യക്ക് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തി. പൂനെയില്‍ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിനിടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും എതിരായ ഇന്ത്യയുടെ മത്സരങ്ങള്‍ നഷ്ടമായിരുന്നു.
ഞായറാഴ്ച ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യ ഇതിനകം സെമിയില്‍ കടന്നു കഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: