റായ്പൂര്‍ : ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി ഭൂപേഷ് സിങ് ബഗേലിനുള്ള ദുബായ് ബന്ധം എന്താണെന്ന് വെളിപ്പെടുത്തണം. ജനങ്ങള്‍ക്ക് അതറിയാനുള്ള അവകാശമുണ്ട്. മഹാദേവ് ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയും ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് ബഗേല്‍ ഇഡിയെ ഭയന്നു തുടങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഛത്തീസ്ഗഢ് ദുര്‍ഗ ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ഈ പരാമര്‍ശം.
ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തിയിട്ടില്ല. മഹേദേവന്റെ പേരിനെപ്പോലും വെറുതെ വിട്ടില്ലെന്നും മോദി പറഞ്ഞു.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണം അഞ്ച് വര്‍ഷത്തേയ്ക്ക് കൂട്ടി നീട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 81 കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക, രണ്ട് ലക്ഷം കോടി രൂപ ഇതിനായി കേന്ദ്രം നീക്കിവെച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: