ബാംഗ്ളൂര്‍: ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്തു. രചിന് രവീന്ദ്ര(108), ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്(95) എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വച്ചു.
ഒന്നാം വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെ രവീന്ദ്ര സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു. അലിയുടെ പന്തില്‍ കോണ്‍വെ പുറത്തായി (39 പന്തില്‍ 35 റണ്‍സ്).പിന്നീട് ഒത്തുചേര്‍ന്ന വില്യംസണ്-രവീന്ദ്ര സഖ്യം 180 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വില്യംസണ് 79 പന്തില്‍ 95 റണ്‍സെടുത്തു.
വൈകാതെ രവീന്ദ്രയും മടങ്ങി.
ഡാരല്‍ മിച്ചല്‍(29),മാര്‍ക്ക് ചാപ്മാന്(39), ഗ്ലെന്‍ ഫിലിപ്സ്(41), സാന്റ്റ്നര്‍(41*) എന്നിവര്‍ നന്നായി ബാറ്റ് വീശി.പാകിസ്ഥാനായി മുഹമ്മദ് വസീം മൂന്ന് വിക്കറ്റെടുത്തു. വസീമിന് പുറമെ ഹാസന് അലി, ഇഫ്തിഖര്‍ അഹമ്മദ്, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഷഹീന് അഫ്രീദി പത്ത് ഓവറില്‍ 90 റണ്‍സ് വഴങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: