ന്യൂദല്‍ഹി : നേപ്പാളിലെ ഭൂചലനത്തിനു പിന്നാലെ ഉത്തരേന്ത്യയിലും ഭൂചലനം. ദല്‍ഹി, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പ്രകമ്പനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. രാത്രിയായതിനാല്‍ ഈ സമയം പലരും ഉറക്കത്തിലായിരുന്നു. ഭൂചലനം അനുവഭപ്പെട്ടതോടെ ജനം പരിഭ്രാന്തരായി പുറത്തേക്കിറങ്ങുകയായിരുന്നു.
അതേസമയം വെള്ളിയാഴ്ച രാത്രി നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി. മരിച്ചവരില്‍ നല്‍ഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും ഉള്‍പ്പെടും.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും താറുമാറായി. ഇത് രാത്രിില്‍ തെരച്ചില്‍ നടത്താന്‍ ഏറെ പ്രതിസന്ധിയുണ്ടാക്കി.
ഒരു മാസത്തിനിടെയുണ്ടായ മൂന്നാമത്തെ തവണയാണ് നേപ്പാളില്‍ ഭൂകമ്പമുണ്ടാകുന്നത്. എന്നാല്‍ 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലമാണ് ഇത്. നേപ്പാളിന് എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകളും നേപ്പാളിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: