അഹമ്മദാബാദ്: ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ലോകകപ്പ് പ്രകടനത്തിന് ശേഷം കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ഇന്നലെ അഹമ്മദാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റോക്സ് നേരിട്ട് അറിയിച്ചതാണിക്കാര്യം.
പരിക്ക് കാരണം ലോകകപ്പിലടക്കം പല മത്സരങ്ങളിലും സ്റ്റോക്സ് സ്ഥിരമായി ബൗളിങ് ചെയ്യുന്നത് ഒഴിവാക്കിയിരിക്കുകയാണ്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ജനുവരിയില്‍ ഭാരതവുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് സജ്ജമാകാനാണ് താരത്തിന്റെ തീരുമാനം. ഭാരതത്തില്‍ പര്യടനത്തിനെത്തുന്ന ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് ജനുവരി 25നാണ്. അഞ്ച് മത്സര പരമ്പരയാണ് ഇംഗ്ലണ്ടുമായി കളിക്കുക.
ഓസ്ട്രേലിയക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ഇന്നത്തെ മത്സരം. ലോകകപ്പില്‍ നിന്നും പുറത്തായ നിലവിലെ ചാമ്പ്യന്മാര്ക്ക് ബുധനാഴ്ച നെതര്‍ലന്‍ഡ്സിനെതിരെയും അടുത്ത ശനിയാഴ്ച പാകിസ്ഥാനെതിരെയും കളികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: